പാലക്കാട് ലോട്ടറി നമ്പറില്‍ തിരുത്ത് വരുത്തി തട്ടിപ്പ് നടത്തിയിരുന്ന പ്രതി പിടിയില്‍. തച്ചനടി സ്വദേശി ഗഫൂര്‍ ആണ് പാലക്കാട് കസബ പൊലീസിന്റെ പിടിയിലായത്. ലോട്ടറി വില്‍പ്പനക്കാരുമായി സൗഹൃദം നടിച്ച് ടിക്കറ്റ് വാങ്ങിയ ശേഷം അതില്‍ നമ്പര്‍ തിരുത്തിയാണ് അവരെതന്നെ കബളിപ്പിച്ചിരുന്നത്. (Palakkad man arrested in lottery fraud case) മൂന്ന് വര്‍ഷമായി പ്രതി ജില്ലയിലെ പലഭാഗങ്ങളിലും തട്ടിപ്പ് നടത്തി പോരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചന്ദ്രനഗറിലെ പാതയോര കച്ചവടക്കാരിയെ 5000 രൂപ പറ്റിച്ച കേസിലാണ് പ്രതിക്കെതിരെ […]
Tag: kerala lottery
വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഭാഗ്യശാലി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 726 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് നടക്കും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയാണ് ലഭിക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ http://www.keralalotteries.com/, https://www.keralalotteryresult.net/ എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ തിങ്കളാഴ്ചയുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് ലോട്ടറി ടിക്കറ്റിൻറെ വില. വിൻ വിൻ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ […]
80 ലക്ഷത്തിന്റെ ഭാഗ്യം ആര്‍ക്ക്? ഇന്നറിയാം… കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാകും നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാനാര്‍ഹര്‍ക്ക് ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും. സമാശ്വാസ സമ്മാനമടക്കം […]
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം കണ്ണൂരിൽ
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചിരിക്കുന്നത് കണ്ണൂരാണ്. രാജേഷ് കെ എന്ന ഏജന്റ് വിറ്റ് PV 811533 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. വൈക്കത്ത് പ്രവീൺ കെ.പി എന്ന ഏജന്റ് വിറ്റ PO 129062 എന്ന ലോട്ടറി ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
വിഷു ബമ്പറിങ്ങെത്തി; ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് എടുക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വിഷു ബമ്പറിങ്ങെത്തി. ബമ്പർ ടിക്കറ്റുകൾ കൂടുതലായി എടുത്ത് സമ്മാനം ലഭിക്കാനുള്ള ചാൻസ് വർധിപ്പിക്കാൻ അടുത്തിടെയായി നടപ്പിലാക്കിവരുന്ന ഒരു രീതിയാണ് ‘ഷെയറിട്ട്’ ലോട്ടറി എടുക്കൽ. അഞ്ചോ പത്തോ പേർ ചേർന്ന് ഇരട്ടിയോളം ലോട്ടറികൾ വാങ്ങിക്കൂട്ടം. സമ്മാനമടിച്ചാൽ പങ്കെട്ടെടുക്കും. ഇതാണ് രീതി. എന്നാൽ ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. […]
എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു
എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പുണിത്തറയിലെ മീനാക്ഷി ലോട്ടറിസ്‌നാണ് പെട്രോൾ ഒഴിച്ച് തീ ഇട്ടത്. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. ( thripunithura lottery center set ablaze ) ഇന്നലെ വൈകീട്ട് ആറരയ്ക്കാണ് സംഭവം. തൃപ്പുണിത്തറ സ്വദേശി രാജേഷ് മീനാക്ഷി ലോട്ടറിസ് എന്ന ലോട്ടറി വില്പന സ്ഥാപനം താൻ കത്തിക്കുമെന്ന് ആദ്യം വീഡിയോ ചിത്രീകരിച്ചു. ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് ഭീഷണിയാണെന്ന് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ശേഷം ആറരയോടെ […]
കേരളത്തിന്റെ ലോട്ടറി നിയമ ഭേഭഗതി; നാഗാലാൻഡ് സുപ്രിം കോടതിയിൽ
കേരളത്തിന്റെ ലോട്ടറി നിയമ ഭേദഗതിക്കെതിരെ നാഗാലാൻഡ് സുപ്രിം കോടതിയിൽ. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അപ്പിൽ സമർപ്പിച്ചത്. ലോട്ടറി ചട്ടങ്ങൾ രൂപികരിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് നാഗാലാൻഡ് അപ്പീലിൽ അവകാശപ്പെടുന്നു. കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് നിയമഭേഭഗതിയിലൂടെ സംസ്ഥാനം തടഞ്ഞിരുന്നു. കേരള പേപ്പർ ലോട്ടറി ഭേഭഗതി നിയത്തിനെതിരെ നാഗാലാന്റ് നൽകിയ ഹർജി ഹൈക്കോടതിയും അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് നാഗലാന്റ് സുപ്രിം കോടതിയെ സമീപിച്ചത്. കേരളം നടത്തിയ നിയമ നിർമ്മാണം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നതാണ് അപ്പിൽ ഹർജ്ജിയിലെ നാഗലാന്റിന്റെ വാദം. […]