Kerala

കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നറിയാം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും

കൊവിഡ് നിയന്ത്രണങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കിടെ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിനിടയാക്കുമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കുന്നത് പരിഗണനയിലാണ്. ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തത്ക്കാലം തുടര്‍ന്നേക്കും.കടകള്‍ അടച്ചിടുന്ന വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്നലെ കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളുടെ […]

Kerala

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമാണ് ഇളവുകള്‍. നാളെയും മറ്റെന്നാളും സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്. അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ടി.പി.ആര്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി […]

Kerala

സംസ്ഥാനത്ത് നാളെ സര്‍വകക്ഷിയോഗം; ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ചയാകും

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് നാലുമണിക്കാണ് യോഗം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് നാലുമണിക്കാണ് യോഗം. ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായേക്കും. മുഖ്യമന്ത്രി വിളിച്ചെന്നും, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത്തരം നിര്‍ദേശങ്ങളാണ് […]

Kerala

സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക്? തീരുമാനം 27ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. വരും ദിവസങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കൂടി പരിഗണിച്ചായിരിക്കും ലോക്ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. നാളെ കോവിഡുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം നടക്കാനുണ്ട്. വിദഗ്ധരുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനെല്ലാം ശേഷമായിരിക്കും […]

Kerala

സംസ്ഥാനത്ത് ശക്തമായ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍

സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍. മീഡിയവണിന്റെ ബ്രേക്ക്ഫാസ്റ്റ് ന്യൂസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ വേണ്ടിവരുന്നതെന്നും എന്നാല്‍ എത്രദിവസം ഈ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും അദ്ദേഹം മീഡിയവണിന്റെ ബ്രേക്ക്ഫാസ്റ്റ് ന്യൂസില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ […]

Kerala

നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു; സേനയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരും സജ്ജരാകാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ […]