Kerala

ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്; 72 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി

കോവിഡ് ഭീതി വകവയ്ക്കാതെ ജനം ബൂത്തുകളിലെത്തിയതോടെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് അഞ്ചു ജില്ലകളിലായി 72.67 പോളിംങ് രേഖപ്പെടുത്തി. പോസ്റ്റല്‍ ബാലറ്റ് കൂടി ഉള്ളത് കൊണ്ട് അന്തിമ കണക്കെടുപ്പില്‍ വോട്ടിംഗ് ശതമാനം 75 വരെയെത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ആദ്യമണിക്കൂറുകളില്‍ ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ നീണ്ട നിര. കോവി‍ഡ് കാലമായതിനാല്‍ പോളിംഗ് കുറയുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുടേയും പ്രതീക്ഷയ്ക്കപ്പുറമായിരുന്നു വോട്ടര്‍മാരുടെ പ്രതികരണം ഉച്ചക്ക് ഒരു മണിയോടെ പോളിംങ് 50ശതമാനം […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ

തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് […]

Kerala

വോട്ടിങ് മെഷീനില്‍ തകരാര്‍; ചിലയിടങ്ങളില്‍ പോളിങ് തടസ്സപ്പെട്ടു

ആലപ്പുഴയില്‍ നാല് ബൂത്തുകളില്‍ വോട്ടിങ് മെഷീനില്‍ തകരാര്‍. സീ വ്യൂ വാർഡിലെ രണ്ടു ബൂത്തുകളിലും പാണ്ടനാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ബൂത്തിലും പള്ളിപ്പാട് പഞ്ചായത്തിലെ ഒരു ബൂത്തിലുമാണ് പോളിങ് തടസപ്പെട്ടത്. എത്രയും പെട്ടെന്ന് വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് പേട്ട ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ മൂന്ന് പോളിങ് മെഷീനുകള്‍ തകരാറിലായി. ബാക്കി എല്ലായിടത്തും പോളിങ് പുരോഗമിക്കുകയാണ്. രാവിലെ തന്നെ ബൂത്തുകളില്‍ നല്ല തിരക്കുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് […]

Kerala

അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങില്ല

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ധർമടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷനിലെ തെര.അവലോകന യോഗത്തിലും പിണറായി പങ്കെടുക്കും. പ്രചാരണ രംഗത്തു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. പ്രചാരണ ബോർഡുകളിൽ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ഏറെ ചർച്ചയായി. സർക്കാരിന് നേട്ടങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതാണ് പിണറായിയുടെ പിന്മാറ്റത്തിന് കാരണമെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. […]

Kerala

ആദ്യഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

ആദ്യഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പതിവ് കലാശകൊട്ടുകള്‍ ഇത്തവണയും ഉണ്ടാവില്ല. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയതോടെ ആവനാഴിയിലെ അവസാന അസ്ത്രങ്ങളും പ്രചാരണ രംഗത്ത് ഉപയോഗിക്കുകയാണ് മുന്നണികള്‍. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണത്തിനാണ് നാളെ കൊടിയിറങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും അവസാന മണിക്കൂറുകളിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുകയാണ് മുന്നണികള്‍. നേതാക്കളാകട്ടെ ആരോപണ […]

Kerala

പാലക്കാട്ടെ 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

പാലക്കാട് ജില്ലയിൽ വിമതരായി മത്സരിക്കുന്നവരെ കോൺഗ്രസ് പുറത്താക്കി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവഭാസൻ ഉൾപ്പെടെ 13 പേരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കോൺഗ്രസ് സീറ്റ് നൽകാത്തതിനാൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചവരെയാണ് 6 വർഷത്തേക്ക് പുറത്താക്കിയത്. പാലക്കാട് നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ. ഭവദാസ് 11ആം വാർഡിൽ വിമതനായി മത്സരിക്കുന്നുണ്ട്. മുൻ കെ.പി.സി.സി അംഗം ടി.പി ഷാജിയുടെ നേതൃത്വത്തിൽ പട്ടാമ്പി നഗരസഭയിൽ 6 വാർഡുകളിൽ കോൺഗ്രസിനെതിരെ മത്സരിക്കുന്നുണ്ട്. ഭവദാസും ടി.പി […]

Kerala

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറില്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണി വരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. ഇവരുടെ പ്രത്യേക […]

Kerala

നാമനിർദേശ പത്രിക: തള്ളിയത് മൂവായിരത്തി ഒരുനൂറിലേറെ

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികളുടെ പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ രാത്രി വരെ 3100 ഓളം നാമനിർദ്ദേശ പത്രികകളാണ് കമ്മീഷന്‍ തള്ളിയത്. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പതു വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 3130 നാമനിര്‍ദ്ദേശ പത്രികകളാണ് നിരസിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലധികം പത്രികകളാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്. ഇന്നലെ രാത്രി ഒമ്പത് മണി വരെയുള്ള കണക്ക് പ്രകാരം നാമനിര്‍ദ്ദേശ പത്രികകളുടെഎണ്ണം 1.68 ലക്ഷം കടന്നു.ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളുമാണ് ലഭിച്ചത്. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.കണക്ക് പൂര്‍ണ്ണമാകാത്തത് കൊണ്ട് […]