Kerala

ലൈഫ് മിഷന്‍; സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകൻ

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹരജിയിൽ സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ എഎസ്ജിയുമായ കെ വി വിശ്വനാഥനാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കെ വി വിശ്വനാഥൻ സർക്കാരിനായി വാദിക്കുക. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ലൈഫ് മിഷന്‍റെ ഇടപാട് വിദേശ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. വിദേശ ഏജന്‍സിയായ […]

Kerala

ലൈഫ് മിഷന്‍ രേഖകള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് ചെന്നിത്തല

ലൈഫ് മിഷന്‍ രേഖള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രേഖകൾ തന്നില്ലെങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കണം. ലൈഫ്മിഷന്‍റെ ടാസ്ക് ഫോഴ്സിന്‍റെ പ്രത്യേക ക്ഷണിതാവാണ് പ്രതിപക്ഷ നേതാവ്. രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി.11-8-20 ന് കത്ത് നൽകിയെങ്കിലും രേഖകൾ ലഭ്യമാക്കാത്തതിനെ തുടർന്നാണ് വീണ്ടും കത്ത് നൽകിയത്.

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്; യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല

യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ. കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹാബിറ്റാറ്റിനാണ്. റെ‍ഡ്ക്രസന്‍റ് യു.എ.ഇ കോണ്‍സുലേറ്റ് വഴി കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത് യൂണിടാക്ക് ബില്‍ഡേഴ്സിനും. എന്നാല്‍ കെട്ടിടം […]

Kerala

വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവം: പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ലൈഫ് മിഷന്‍ പദ്ധതിക്ക് ആവശ്യമായ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വില്ലേജ് ഓഫീസറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിക്ക് ആവശ്യമായ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് […]