ഹൈക്കോടതി വരാന്തയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ കക്ഷിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തൃശൂർ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പസിലൂടെ ഹാജരാക്കിയ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനൊപ്പമുളള നിയമവിദ്യാർഥിനിയായ യുവതിയെ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലായിരുന്നു ഇത്. കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് […]
Tag: Kerala Highcourt
ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടില്ല; ഹൈക്കോടതി ചീഫ് ജസ്റ്റിസ്
കൊച്ചിയുടെ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുന്നില്ല എന്ന വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. കോടതി സമുച്ചയം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം എടുത്തിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ സ്ഥല പരിമിതി മൂലം കോടതി വികസനത്തിന് വേണ്ടി അധിക ഭൂമി ആവശ്യപ്പെട്ടിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. […]
‘ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിന് ?’ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു. `രാത്രിയിൽ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും ? പുരുഷൻമാർക്ക് കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ ?’- കോടതി ചോദിച്ചു. മാതാപിതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് കോളജ് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകൾ […]
അനുമതിയില്ലാത്ത ആരാധനാലയങ്ങൾ അടച്ചുപൂട്ടണം; ഹൈക്കോടതി
സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാണിജ്യാവശ്യത്തിനായി നിർമ്മിച്ച കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന മലപ്പുറത്തെ നൂറുൽ ഇസ്ലാമിക സാംസ്കാരിക സംഘത്തിന്റെ ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പുതിയ ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അപൂർവങ്ങളിൽ അപൂർവം കേസുകളിൽ പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം അപേക്ഷകളിൽ […]
എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സർക്കാരിന്റെ അപ്പീൽ മാറ്റി
തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ജൂൺ മൂന്നിലേക്ക് മാറ്റി. സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപ്പീൽ ജൂൺ മാസത്തിലേക്ക് മാറ്റിയത്. ചെയ്യാത്ത കുറ്റത്തിന് പരസ്യ വിചാരണ നേരിട്ട എട്ടുവയസുകാരിക്ക് നഷ്ട പരിഹാരം നൽകാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് ഗവൺമെന്റ്. ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ […]
സംസ്ഥാനത്ത് പുതിയതായി 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍
സംസ്ഥാനത്ത് പുതിയതായി 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണ്. നിലവില്‍ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന തരത്തിലാണുള്ളത്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതെ […]
പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ ഒഴിവാക്കണം; നിര്‍ദേശവുമായി ഹൈക്കോടതി
സംസ്ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം. അതേസമയം മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാറുകളില്‍ മദ്യ വില്‍പന പുനരാരംഭിച്ച സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യവില്‍പനയ്ക്ക് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും […]
ആനക്കള്ളക്കടത്ത് കേസ്; അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടാകരുതെന്ന് ഹൈക്കോടതി
ആനക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കോടതി സർക്കാരിനോട് വ്യക്തമാക്കി. ആനക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കോടതി സർക്കാരിനോട് വ്യക്തമാക്കി. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. ആനക്കള്ളക്കടത്ത് കേസിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സർക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന ഹർജിയിലെ ആക്ഷേപം പരിശോധിച്ച കോടതി വനം വകുപ്പിൻ്റെ അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകരുതെന്ന് വ്യക്തമാക്കി. […]
”സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു”- രമേശ് ചെന്നിത്തല
സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്ന് രാമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് സന്തോഷിക്കാന്‍ ഒന്നുമില്ല. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം കോടതി തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി താത്കാലികമായി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണിടാക്കിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാകിനെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. വടക്കാഞ്ചേരി […]