Kerala

ബെവ്‌കോ തിരക്ക് ; ഇടപെട്ട് ഹൈക്കോടതി

ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. മദ്യശാലകൾക്ക് മുന്നിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കപെടുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മദ്യവില്പനശാലകളിലെ ആൾക്കൂട്ടത്തിന് വിലക്കില്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥർക്കെതിരെയും നിയമലംഘകർക്കെതിരെയും സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Health Kerala

കൊവിഡ് ചികിത്സാ നിരക്ക്: സ്വകാര്യ ആശുപത്രികളുടെ പുന:പരിശോധനാ ഹർജി ഹൈക്കോടതിയിൽ

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പാക്കുന്നത് കോടതി നിലവിൽ തടഞ്ഞിരിക്കുകയാണ്. കൊവിഡ് ചികിത്സയിൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവിനെ ഡിവിഷൻ ബഞ്ച് നേരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കോടതി ഉത്തരവിനെ തന്നെ മറികടക്കുന്നതാണ് സർക്കാർ നടപടിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ പരിഷ്കരിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താമെന്നറിയിച്ചിട്ടുള്ള സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ […]

Kerala

മുട്ടിൽ മരംമുറി ; മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം

മുട്ടില്‍ മരംമുറി കേസില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം. കോടതി രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി. നിയമപരമായ നടപടികള്‍ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നാണ് തടികള്‍ വാങ്ങിയതെന്നും പ്രതികള്‍ വ്യക്തമാക്കി. റവന്യൂ-വനം വകുപ്പുകൾ തമ്മിൽ ഉള്ള പോരിൽ ബലിയാടാവുകയായിരുന്നുവെന്നും പ്രതികള്‍ ബോധിപ്പിച്ചു. അതേസമയം, മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയരായവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് […]

Kerala

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങള്‍: ഹൈക്കോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ. 2008, 2011, 2015 വർഷത്തെ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്‍ലിം വിഭാഗത്തിന് മാത്രമായി ആദ്യം അനുവദിച്ച പദ്ധതിയാണ് പിന്നീട് സർക്കാർ 80:20 എന്ന അനുപാതത്തിലാക്കിയത്. 2008 ആഗസ്റ്റ് 16നാണ് മുസ്‍ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പ്രഫഷണൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ്പുകൾ അനുവദിച്ചത്. ഇവർക്ക് ഹോസ്റ്റലിൽ താമസിച്ചു കോളജിൽ പഠിക്കുന്നതിനും മത്സര പരീക്ഷകൾക്ക് പഠിക്കുന്നതിനും […]

Kerala

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം വെള്ളറടയില്‍ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകർക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി വിവാദമായിരുന്നു. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ […]

Kerala

കോടതി മുറിയില്‍ കരയുന്ന സാഹചര്യമുണ്ടായി: വിചാരണ കോടതിക്കെതിരെ നടി ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്‍റെ മാർഗനിർദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞു. അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നും നടി അറിയിച്ചു. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ […]

Kerala

പെരിയ കേസ്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ – സി.ബി.ഐ ഏറ്റുമുട്ടല്‍

കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ ആരോപിച്ചു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കൈമാറാത്തതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി പെരിയ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍-സിബിഐ ഏറ്റുമുട്ടല്‍. കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ ആരോപിച്ചു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കൈമാറാത്തതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന പരാതി സി.ബി.ഐ ഹൈക്കോടതിയുടെ മുന്നിലുന്നയിച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യം ക്രൈംബ്രാഞ്ച് അവഗണിച്ചു. കേസ് […]

Kerala

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി

കോവിഡ്​ മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന്​ ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് പോലീസിന് നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോവിഡ്​ മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന്​ ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. മാസ്​ക്​ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുള്ള സമരങ്ങൾ അനുവദിക്കരുതെന്ന്​ ഹൈകോടതി സർക്കാറിനോട്​ […]