സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത് സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തേയും തള്ളിപ്പറഞ്ഞ് ഇടത് മുന്നണി. എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് സംസ്ഥാന ഭരണം തടസ്സപ്പെടുത്താൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നെന്നാണ് ഇടതുമുന്നണിയുടെ പരാതി. ലൈഫിലെ സി.ബി.ഐ അന്വേഷണത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും സ്വർണക്കടത്തിന്റെ ആദ്യ നാളുകളിൽ അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്ത ഇടതുമുന്നണി നിലപാട് മാറ്റിയെന്ന് വ്യക്തമാക്കുന്നതാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വാക്കുകള്‍. യാഥാര്‍ത്ഥ പ്രതികളിലേക്ക് […]
Tag: kerala govt
കാർഷിക ബില്ലിനെതിരെ സുപ്രീംകോടതിയിലേക്ക്: സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ
രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന സംസ്ഥാന സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരിന്‍റേത് ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ഷകരെ അവഗണിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് നേരത്തെ മന്ത്രിസഭ യോഗം വിലയിരുത്തിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സര്ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ […]
അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് ചെന്നിത്തല
പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട് അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തിന്‍റെ ഭാഗമായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇപിയുടെ ബന്ധു നിയമനമാണ് ആദ്യം ഉന്നയിച്ചത്. ഇ.പി രാജിവെച്ചു.ബ്രൂവറി അഴിമതി തെളിയിക്കപ്പെട്ടു. ട്രാൻസ്ഗ്രിഡ് അഴിമതിയിൽ പി.ഡബ്ള്യൂ.സി പങ്ക് വ്യക്തമായി. പൊലീസ് ഹെഡ്ക്വാട്ടേഴ്സ് അഴിമതിയിൽ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് […]
സര്‍ക്കാരിനെതിരെ യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ്
വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. നിയമസഭ ചട്ടം 63 പ്രകാരമാണ് വിഡി സതീശന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി […]
ശമ്പളം കൊടുക്കാൻ പോലും പണമില്ല; ലോക്ഡൌണില്‍ പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍
നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത് ലോക്ഡൌണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍. നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത്. പ്രതിസന്ധി തുടര്‍ന്നാല്‍ നഗരസഭ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടാകുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികൾ പറയുന്നു. വരുമാനത്തിൽ 71 ശതമാനം കുറവാണ് നഗരസഭയ്ക്കുണ്ടായത്. ലോക്ഡൌണ്‍ മൂലം വിനോദനികുതിയിലും കടമുറികള്‍, ഓഡിറ്റോറിയം, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വരുമാനത്തിലും 405 ലക്ഷം രൂപയുടെ ഇടിവാണ് കോഴിക്കോട് കോര്‍പറേഷന് മാത്രം ഉണ്ടായത്. മറ്റ് വരുമാനങ്ങള്‍ കൂടി […]