Kerala

സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നു; സർക്കാരിന് എ.ജിയുടെ റിപ്പോർട്ട്

കേരളത്തിൽ സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടെന്നും ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും എ.ജിയുടെ റിപ്പോർട്ട്. കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കോസർ​ഗോഡ് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പരിധിയിൽ കവിഞ്ഞ 212 ഭൂമി രജിസ്ട്രേഷനുകളാണ് അനധിക‍‍ൃതമായി നടന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരിന് അഡ്വക്കേറ്റ് ജനറൽ റിപ്പോർട്ട് നൽകി. തണ്ടപ്പേരിലും രജിസ്ട്രാർ ഓഫീസിലുമുള്ള വിശദാംശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് എ.ജി വ്യക്തമാക്കി. 212 പേരുടെയും എല്ലാ വിവരങ്ങളും അവർ വാങ്ങിക്കൂട്ടിയ ഭൂമിയുടെ അളവുമെല്ലാം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ഓൺലൈനിലേക്ക് […]

Kerala

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധന മരവിപ്പിച്ച് സർക്കാർ

കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധനയ്ക്ക് വിലക്ക്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പെടെയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിൽ ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ അക്കാദമിക താൽപര്യം സംരക്ഷിക്കാനൊണ് നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ അധ്യാപക, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഒക്ടോബർ നാലിന് തന്നെ സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ […]

Kerala

കൊവിഡ് പ്രതിസന്ധി ; ജപ്തി നടപടികൾ നിർത്താതെ സർക്കാർ

കൊവിഡ് പ്രതിസന്ധികൾക്കിടയിലും ജപ്തി നടപടികൾ നിർത്തിവെയ്ക്കാതെ സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകളിലെ വായ്പയിൽ ജപ്തി നടപടികളിൽ ഇപ്പോഴും തുടരുകയാണ്. ധനകാര്യ വകുപ്പിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ജപ്തി നടപടികൾ തുടരുന്നു. ഇതിനിടെ സംസ്ഥാനത്തെ എല്ലാ ബാങ്കുകളുടേയും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. കോട്ടയത്തെ സഹോദരങ്ങളുടെ ആത്മഹത്യയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ അടയന്തിരപ്രമേയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. കൊവിഡ് കാലത്തും ജപ്തിനടപടകള്‍ക്ക് സാഹചര്യമുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ജപ്തിനോട്ടീസ് നിര്‍ത്തി വയ്ക്കണം. പലര്‍ക്കും വരുമാനമില്ല്, നോട്ടീസ് […]

Kerala

കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, സർക്കാർ എതിർത്താൽ നേരിടും; വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്താഴ്ച മുതൽ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകൾ തുറക്കും. സർക്കാർ എതിർത്താൽ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീൻ വ്യക്തമാക്കി. ഈ മാസം ഒൻപത് മുതൽ എല്ലാ കടകളും തുറക്കും. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. കടകൾ തുറക്കുമെന്ന നിലപാട് മാറ്റുന്ന പ്രശ്‌നമില്ലെന്നും ടി നസറുദ്ദീൻ കൂട്ടിച്ചേർത്തു. ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും […]

Kerala

ബെവ്‌കോ തിരക്ക് ; ഇടപെട്ട് ഹൈക്കോടതി

ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. മദ്യശാലകൾക്ക് മുന്നിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കപെടുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മദ്യവില്പനശാലകളിലെ ആൾക്കൂട്ടത്തിന് വിലക്കില്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥർക്കെതിരെയും നിയമലംഘകർക്കെതിരെയും സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Kerala

അധ്യാപകരെ ഉടൻ നിയമിക്കണം ; നിയമന ശുപാർശ കിട്ടിയ അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം

സംസ്ഥാനത്ത് നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിയമന ഉത്തരവ് ലഭിച്ച 1600 ഓളം പേർക്ക് ഇതോടെ ജോലിയിൽ പ്രവേശിക്കാനാകും. സ്കൂളുകൾ തുറന്ന ശേഷം മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂവെന്ന നിയമസഭയിലടക്കം മുഖ്യമന്ത്രി വ്യക്തമാക്കിയ തീരുമാനം മാറ്റിയാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്. ഡിജിറ്റൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകാൻ അധ്യാപകരുടെ കുറവ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.

Kerala

കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ

കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഇനി ഡിസ്ചാർജ് ചെയ്യാം. ഇനി മുതൽ ഗുരുതര രോഗികൾക്ക് മാത്രമേ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു. രോഗതീവ്രത കുറഞ്ഞവർക്ക് 72 മണിക്കൂർ ലക്ഷണമുണ്ടായില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. നേരിയ രോഗലക്ഷണമുള്ള ആളുകളെ ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാറ്റാമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. ഗുരുതര രോഗികൾക്ക് ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവാണെങ്കിൽ ഓരോ 48 മണിക്കൂറിലും പരിശോധന […]

Kerala

സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ സർക്കാർ ചെലവഴിച്ചത്‌ 72,500 രൂപ!

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ചെലവ് ചുരുക്കൽ ഉത്തരവ് ഇറക്കിയ മുഖ്യമന്ത്രി, സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ ചെലവഴിച്ചത് 72,500 രൂപ. പേനകൾ വാങ്ങിയത് സി.പിഎം നിയന്ത്രണത്തിലുള്ള സെക്രട്ടേറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയിൽ നിന്നാണ്. തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പുതുവത്സരത്തിൽ സാമൂഹ്യനേതാക്കൾക്ക് സമ്മാനിച്ച സർക്കാർ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനാണ് പേന വാങ്ങിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കേരള […]

India Kerala

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്രൈസ്തവ നാടാർ സമുദായത്തെ ഒബിസിയിൽ ഉൾപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ക്രൈസ്തവ നാടാർ സമുദായത്തെ പൂർണമായും ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംവരണം ക്രിസ്ത്യൻ നാടാർ വിഭാഗത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. നേരത്തെ, ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സംവരണം നിഷേധിക്കാനാവില്ല എന്നാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തിരുന്നത്. ഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും സർക്കാർ നീട്ടി. ആറ് മാസത്തേക്ക് ആണ് കാലാവധി നീട്ടിയത്. സി-ഡിറ്റിലെ 115 താൽക്കാലിക, […]

Kerala

കിഫ്ബിക്കെതിരായ സി.എ.ജി നീക്കം; കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍

കിഫ്ബിക്കെതിരായ സി.എ.ജി നീക്കം ആകെ കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുമായി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി വായ്പകള്‍ സ‍ര്‍ക്കാരിന്‍റെ ബാധ്യതയാണെന്ന സി.എ.ജി വാദം അംഗീകരിക്കപ്പെട്ടാല്‍ കിഫ്ബിയുടെ വായ്പകള്‍ കൂടി ആകെ കടമെടുപ്പിന്‍റെ പരിധിയില്‍ വരും. ഇതോടെ കിഫ്ബിയുടെ ഉദ്ദേശം തന്നെ ഇല്ലാതാകും. അതിനാല്‍ സിഎജിയുടെ നീക്കത്തെ നേരിടാന്‍ നിയമപോരാട്ടത്തെ കുറിച്ചുള്ള ആലോചനയും സ‍ര്‍ക്കാര്‍ നടത്തും. ആഭ്യന്തര വരു‌മാനത്തിന്‍റെ മൂന്ന് ശതമാനത്തിന് തുല്യമായ പണം മാത്രമേ വായ്പയായി സംസ്ഥാന സര്‍ക്കാരിന് എടുക്കാന്‍ കഴിയൂ. ഇത് മറികടക്കാനായിരുന്നു കിഫ്ബിയെന്ന കോര്‍പറേറ്റ് ബോഡി വഴി […]