Kerala

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം : ഗവർണർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നും, പുതിയത് പണിയണമെന്നും, ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചുവെന്നും ഗവർണർ വ്യക്തമാക്കി. തമിഴ്‌നാട് സർക്കാരുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവർണർ അറിയിച്ചു. ( need new dam says kerala governor ) അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം […]

Kerala

അവയവദാനത്തിന് സമ്മതപത്രമേകി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ലോക അവയവദാന ദിനത്തിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നൽകി. അവയവ ദാനത്തിനുള്ള സമ്മതപത്രം മൃതസഞ്ജീവനി സംസ്ഥാന കോർഡിനേറ്ററിന് ഗവർണർ ഒപ്പിട്ട് നൽകി. കൂടുതൽ പേർ അവയവദാന സമ്മതപത്രം നല്കാൻ മുന്നോട്ട് വരണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സംസ്ഥാന സർക്കാരിൻറെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ സാറ വർഗീസ് മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് എന്നിവർ […]

Kerala

സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര സഹായം വേണ്ടത്ര ലഭിക്കുന്നില്ല; ഗവര്‍ണര്‍

സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തിയത് ദുരിതം കൂട്ടി. കോവിഡിനിടയിലും തദ്ദേശ തെരെഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തി. എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. ശിശുമരണനിരക്ക് കുറക്കാൻ കേരളത്തിനായിയെന്നും ഗവര്‍ണര്‍ പറഞ്ഞു. സർക്കാരിന്‍റെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരം ലഭിച്ചു. എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. കുടുംബശ്രീ 4000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. ക്ഷേമ പെൻഷനുകൾ കൂട്ടിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

Kerala

ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് അനുമതിയില്ല; ആവശ്യം തള്ളി ഗവര്‍ണര്‍

ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് അനുമതി നല്‍കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനഃരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ മടക്കി. അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്ന് കരുതുന്നില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി വേണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലുകളിലാണ് അന്വേഷണത്തിന് വിജിലന്‍സ് അനുമതി ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും കെ. ബാബുവും കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ […]