Kerala

അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു

സംസ്ഥാനത്തെ അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനമുയർത്തി എം.എൽ.എമാർക്കെതിരായ നീക്കം പ്രതിരോധിക്കാനൊരുങ്ങി യു.ഡി.എഫ്. എം.സി കമറുദ്ദീന് പിന്നാലെ കൂടുതൽ യു.ഡി.എഫ് എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരായ കേസുകൾ സർക്കാർ പൊടി തട്ടിയെടുക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.ഡി.എഫ്. നീക്കം. കേന്ദ്രസർക്കാറിനെതിരെ സി.പി.എമ്മും മുഖ്യമന്ത്രിയും ഉന്നയിക്കുന്ന ആരോപണങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫും ഉന്നയിക്കുന്നത്. എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്ത നടപടിയെ ഉദാഹരണമായി യു.ഡി.എഫ് നേതാക്കൾ വിശദീകരിക്കുന്നു. കച്ചവടത്തിൽ നഷ്ടമുണ്ടായതിനെത്തുടർന്ന് നിക്ഷേപകർക്ക് പണം നൽകാത്തതാണ് സംഭവം. എന്നാൽ ഗുരുതര വകുപ്പുകൾ […]

India Kerala

പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മാറ്റിവച്ചു

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിനെതിരായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മാറ്റിവച്ചു. ദീപാവലി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറ്റൊരു പ്രധാനപ്പെട്ട കേസില്‍ ഹാജരാകേണ്ട സാഹചര്യത്തിലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന […]

Kerala

ശിവശങ്കറും ബിനീഷും അറസ്റ്റില്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, സര്‍ക്കാരിന് ഇരട്ടപ്രഹരം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ‍ സെക്രട്ടറി ശിവശങ്കറിന്‍റെ അറസ്റ്റിന് പിന്നാലെ മയക്കുമരുന്ന് കേസിലെ പണ ഇടപാടില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കൂടി കുരുങ്ങിയത് സി.പി.എമ്മിനും സര്‍ക്കാരിനും ഇരട്ട പ്രഹരമായി മാറി. ശിവശങ്കര്‍ വിഷയത്തെ പ്രതിരോധിക്കാനായി സര്‍വ്വ ആയുധങ്ങളും പുറത്തെടുക്കുന്ന ഘട്ടത്തിലാണ് ബിനീഷിനെ ബംഗളൂരുവില്‍ ഇ.ഡി വലയിലാക്കിയത്. ബിനീഷിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് എ. വിജയരാഘവന്‍ പ്രതികരിച്ചത്. സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ കള്ളപ്പണ ഇടപാടുകള്‍ക്ക് സഹായം ചെയ്തതാണ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കുടുക്കിയത്. ഇത് […]

Kerala

വിലക്കയറ്റം: ഭക്ഷ്യ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിക്കുന്നതിന് മഹരാഷ്ട്രയ്ക്കും തമിഴ്‌നാടിനും കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങള്‍ മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതിന് ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ വഴി സംഭരിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് […]

Kerala

കെഎസ്ആര്‍ടിസിക്ക് 360 പുതിയ ബസുകള്‍ വാങ്ങാന്‍ അനുമതി; വാങ്ങുക വൈദ്യുതി, സിഎന്‍ജി ബസുകള്‍

കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ – 310 എണ്ണം( സിഎന്‍ജി ) ഉള്‍പ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയില്‍ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് ) കേന്ദ്ര സര്‍ക്കാരിന്റെ […]

Kerala

500 കോടിയുടെ ക്രമക്കേട്; വകുപ്പ് മന്ത്രി ശരിവെച്ച സി.ബി.ഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി

പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് മന്ത്രിഫയലില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ആര്‍. ചന്ദ്രശേഖരന്‍ കശുവണ്ടിവികസന കോര്‍‌പ്പറേഷന്‍ ചെയര്‍മാനായിരിക്കേ 500 കോടിയുടെ തട്ടിപ്പ് നടത്തിയതായിരുന്നു പരാതി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി.ബി.ഐ അപേക്ഷ സര്‍ക്കാര്‍ തള്ളിയത് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം മറികടന്ന്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് മന്ത്രി ഫയലില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ആര്‍. ചന്ദ്രശേഖരന്‍ കശുവണ്ടി വികസന കോര്‍‌പ്പറേഷന്‍ ചെയര്‍മാനായിരിക്കേ 500 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. 2006 മുതല്‍ […]

Kerala

ശ്രീറാം വെങ്കിട്ടറാമിന് പി.ആര്‍.ഡി പുതിയ പദവി; തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സംഘമായി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് ആരോഗ്യ വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായി സർക്കാർ നിയമിച്ചത് വ്യാജ വാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി സംഘത്തിലേയ്ക്ക് ശ്രീറാം വെങ്കിട്ടറാമനെ സര്‍ക്കാര്‍ നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടറാം. ആരോഗ്യ വകുപ്പ് പ്രതിനിധിയായാണ് പി.ആർ.ഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ശ്രീറാമിന്‍റെ നിയമനം സർക്കാർ പിൻവലിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. […]

Kerala

സാമ്പത്തിക പ്രതിസന്ധി; ചെലവു ചുരുക്കല്‍ നടപടിക്കളുമായി സംസ്ഥാന സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ എടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ എടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, […]

Kerala

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

ഭരണസമിതിക്ക് പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നവംബര്‍ 12 ന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും. ഭരണസമിതിക്ക് പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം. ഉദ്യോഗസ്ഥ ഭരണത്തിന് ആറ് മാസത്തെ കാലാവധിയാണുള്ളത്. പഞ്ചായത്തീരാജ് ആക്ടിലെ സെക്ഷന്‍ 151 (2)ലാണ് ഉദ്യോഗസ്ഥ ഭരണത്തെക്കുറിച്ച് പറയുന്നത്. ഒരു ഭരണസമിതിയുടെ കാലാവധി തീരുന്നതിന്‍റെ പിറ്റേദിവസം പുതിയ ഭരണസമിതി അധികാരമേറ്റില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥഭരണത്തിലേക്ക് പോകണമെന്നാണ് ചട്ടം. അതായത് […]

Kerala

തൊഴില്‍രഹിതരുടെ ആത്മഹത്യയില്‍ കേരളം ഒന്നാമത്; സര്‍ക്കാര്‍ കണ്ണുതുറക്കണമെന്ന് ഉമ്മന്‍ ചാണ്ടി

രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2019 ല്‍ കേരളത്തില്‍ തൊഴില്‍രഹിതരായ 1,963 പേരാണ് ജീവനൊടുക്കിയത്. ഇന്ത്യയൊട്ടാകെ ആത്മഹത്യ ചെയ്ത തൊഴില്‍രഹിതര്‍ 14,019 ആണ്. കേരളത്തില്‍ തൊഴില്‍രഹിതരുടെ ആത്മഹത്യാനിരക്ക് 14 ശതമാനമാണ്, മഹാരാഷ്ട്ര 10.8 ശതമാനം, തമിഴ്‌നാട് 9.8 ശതമാനം, കര്‍ണാടക 9.2 ശതമാനം എന്നിങ്ങനെയാണ്. ആറ്റുനോറ്റിരുന്ന പിഎസ്‌സി നിയമനം ലഭിക്കാതെ മനംനൊന്ത് കാരക്കോണം പുത്തന്‍വീട്ടില്‍ എസ് […]