Kerala

NCERT പുസ്‌കങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്‍പ്പുമായി കേരളം

എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയ്‌ക്കെതിരെ കേരളം. ബദല്‍ സാധ്യത തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യ എന്ന പേര് നിലനിര്‍ത്തി എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കും. നേരത്തെ എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ എസ്‌സിഇആര്‍ടി ഉള്‍പ്പെടുത്തിയിരുന്നു. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നിര്‍ദേശം എന്‍സിആര്‍ടി പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ത്യ […]

HEAD LINES Kerala

സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും

സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആകും യോഗത്തിൽ ചർച്ചയാകുക. രാവിലെ 9.30 മുതൽ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്‌നങ്ങൾ അവലോകനം ചെയ്യും. കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലുള്ള 31 വിഷയങ്ങളും ജില്ലാതലത്തിലുള്ള പത്ത് […]

Kerala

‘സ്വകാര്യത ഭരണഘടനാപരമായ അവകാശം, എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്’: ഹൈക്കോടതി

സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടഞ്ഞാണ് നിരീക്ഷണം. ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. എച്ച്.ഐ.വി ബാധിതനായ മലപ്പുറം സ്വദേശിയാണ് കോടതിയെ സമീപിച്ചത്. സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ സർക്കാർ സഹായങ്ങളുടെ പേരിലും ഇത്തരം വിവരങ്ങൾ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സർക്കാർ സഹായത്തിനുള്ള നിലവിലുള്ള ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് ക്യത്യമായ നിർദേശമില്ല. പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി […]

Kerala

സർക്കാർ ജീവനക്കാർക്ക് സന്തോഷ വാര്‍ത്ത; ഓണം ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു.  സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് […]

Education Kerala

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം […]

Kerala

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. 2017 ജനുവരി ആറു മുതല്‍ 2018 ജൂണ്‍ വരെയുള്ള ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് ലഭിക്കുന്നത്. ചിന്ത സ്ഥാനം ഏല്‍ക്കുന്ന കാലയളവില്‍ അഡ്വാന്‍സായി നല്‍കിയിരുന്ന 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരു ലക്ഷം […]

Kerala

കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം നല്‍കുക. സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനത്തിന്‍റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്‍റെ […]

Kerala

വിഴിഞ്ഞം സമരം: സർക്കാരിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദികൻ ഉൾപ്പെടെ പദ്ധതി പ്രദേശത്തു അതിക്രമിച്ചു കയറിയെന്നും സംഘർഷം ഉണ്ടാക്കിയെന്നും പൊലീസിൻ്റെ സത്യവാങ്മൂലം. ലഹളയുണ്ടാക്കിയവർക്കെതിരെയും പ്രേരിപ്പിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. വിഷയത്തിലെ തൽസ്ഥിതി വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. അതേസമയം വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേർക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം […]

Entertainment Kerala

ലഹരിക്കെതിരെ കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറൽ

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലഘുചിത്രം ‘ഹർഡിൽസ്’ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും അതിജീവിച്ച് കുട്ടികൾ ഒരു ഹർഡിൽസ് മത്സരത്തിന് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ട്രാക്കിലെ ഹർഡിൽസ് ചാടി മറികടന്നു ലക്ഷ്യത്തിലേക്കു കുതിക്കുന്നത് പോലെ ജീവിതത്തിലും ലഹരി എന്ന പ്രതിബദ്ധം മറികടന്ന് മുന്നേറണം എന്ന സന്ദേശമാണ് കുട്ടികൾക്ക് ഈ ചിത്രം നൽകുന്നത്. ഡി. സന്തോഷ്‌ കുമാറിന്റെ സ്ക്രിപ്റ്റിൽസബാഹാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വെള്ളായണി ശ്രീ […]

Kerala

സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ സർക്കാർ ഇടപെടൽ; ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഇന്ന് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുമായി ചര്‍ച്ച നടത്തും. 11.30ന് തിരുവനന്തപുരത്താണ് യോഗം. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഒരുരു കിലോ ജയ അരിയുടെ വില 35 രൂപയിൽ നിന്ന് 60രൂപയിലേക്ക് വർദ്ധിച്ചിരിക്കുകയാണ്. 37 രൂപയായിരുന്ന വടി മട്ടയുടെ വില […]