Kerala

വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്, കുറവ് തിരുവനന്തപുരത്ത്

സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് സമയം അവസാനിച്ചപ്പോൾ, വിധിയെഴുതിയത് 73.58 ശതമാനം പേർ. വടക്കൻ ജില്ലകളിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിങാണ് നടന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിം​ഗ്. പോളിങിന്‍റെ അവസാന നേരത്തും ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി. കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ്, ആലപ്പുഴ ജില്ലകളിലാണ് […]

Kerala

പോളിങ് കുതിച്ചുയർന്ന് താഴോട്ടു വീണു; കൂട്ടിക്കിഴിച്ച് മുന്നണികൾ

ആദ്യഘട്ടത്തിലെ ആവേശം നിലനിർത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നാലു ശതമാനം വോട്ടിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. പത്തു മണിയോടെ വോട്ടിങ്ങിന്റെ അന്തിമ കണക്കുകൾ പുറത്തുവരും. ഇതിന് ശേഷം മാത്രമേ യഥാർത്ഥ ചിത്രം വ്യക്തമാകൂ. തിരുവനന്തപുരം 65.11%, കൊല്ലം 73.07%, പത്തനംതിട്ട 67.10%, ആലപ്പുഴ 74.43%, കോട്ടയം 72.08%, ഇടുക്കി 69.79%, എറണാകുളം 74.00%, തൃശൂർ 73.65%, പാലക്കാട് 76.11%, മലപ്പുറം 74.12%, […]

Kerala

വെളിച്ചമില്ല; ഈ സ്കൂളിലെ ബൂത്തിൽ മേൽക്കൂരയിലെ ഓടിളക്കി മാറ്റി വോട്ടെടുപ്പ്!

കക്കോടി: വെളിച്ചക്കുറവ് മൂലം കോഴിക്കോട് കക്കോടി പഞ്ചായത്തിലെ ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത് മേൽക്കൂരയിലെ ഓടിളക്കി. മാതൃബന്ധു വിദ്യാശാല യുപി സ്‌കൂളിലെ 131 എ ഓക്‌സിലറി ബൂത്തിലാണ് സംഭവമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴു മണിയോടെ തന്നെ വോട്ടർമാർ വെളിച്ചക്കുറവ് സംബന്ധിച്ച് ബൂത്ത് കൺവീനർ എ.കെ. ബാബുവിനെയും ചെയർമാൻ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടർന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാൻ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേൽക്കൂരയിലെ ഓട് ഇളക്കാൻ തീരുമാനിക്കുകയായിരുന്നു. […]

Kerala

സംസ്ഥാനത്തെ പോളിങ് 50 ശതമാനം പിന്നിട്ടു

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് അൻപത് ശതമാനം പിന്നിട്ടു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. ഉച്ചക്ക് മൂന്ന് മണിവരെ 54.97 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. അതിനിടെ, മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്തു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിം​ഗ്. നിലവിലെ സാഹചര്യത്തിൽ പോളിം​ഗ് തുടർന്നാൽ ഇത് മറികടന്നേക്കും. പല വോട്ടിം​ഗ് കേന്ദ്രങ്ങളിലും ഉച്ചക്ക് […]

Kerala

ധർമ്മടത്ത് സിപിഎം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യുഡിഎഫ് സ്ഥാനാർഥി

ധർമ്മടത്ത് സി.പി.എം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യു.ഡി.എഫ് സ്ഥാനാർഥി സി.രഘുനാഥ്. മുഴുവൻ ബൂത്തുകളിലും ഇത്തവണ യു.ഡി.എഫ് ബൂത്ത് ഏജന്റ്മാരെ ഇരുത്തുമെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടത്താൻ പൊലീസും ജില്ലാ ഭരണ കൂടവും അടിയന്തര ഇടപെടൽ നടത്തണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.

Kerala

‘ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’; പിണറായിയോടുള്ള ദേഷ്യം ഐസക്ക് തനിക്കെതിരെ തീർക്കുകയാണെന്ന് ചെന്നിത്തല

അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുകയാണ് ഐസക്ക്. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി […]

Kerala

പിണറായിയുടെ വികസന ചർച്ച; വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി

എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി. ഇടതുസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങൾ കുമിള പോലെ പൊട്ടുന്നതാണ്. കോവിഡ് കാലത്തു മാത്രമാണ് എൽ.ഡി.എഫ് ക്ഷേമപെൻഷൻ എല്ലാ മാസവും നൽകിയത്. യു.ഡി.എഫിന്റെ അവസാന വർഷം ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം സി.പി.എം മുടക്കി. യു.ഡി.എഫ് എ.പി.എൽ ഒഴികെ എല്ലാവർക്കും അരി സൗജന്യമാക്കിയപ്പോൾ എൽ.ഡി.എഫ് സൗജന്യ അരി നിർത്തലാക്കിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Kerala

തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ബൂത്തുകളിൽ വെബ്കാസ്റ്റിങ് വേണമെന്ന അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. സ്ഥാനാർഥികൾ ആഗ്രഹിക്കുന്ന ബൂത്തിൽ സ്വന്തം ചെലവിൽ ചിത്രീകരിക്കാൻ അനുവദിക്കാൻ ആകില്ല. ഇരട്ട വോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ആലപ്പുഴയിലെ 46 ശതമാനം പ്രശ്‌നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം അതിർത്തികൾ അടയ്ക്കുമെന്നും […]

Kerala

സംവാദങ്ങൾ ആശയപരമാകാം, വ്യക്തിപരമാകരുതെന്ന് രാഹുല്‍ ഗാന്ധി

സംവാദങ്ങൾ വ്യക്തിപരമാകരുതെന്ന് രാഹുൽ ഗാന്ധി എം.പി. യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി വയനാട്ടിൽ എത്തിയതായിരുന്നു രാഹുൽ. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തി. ആശയപരമായ സംവാദങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വയനാട്ടില്‍ പറഞ്ഞു. ആശയപരമായ സംവാദങ്ങൾക്ക് വേദിയുണ്ടാകണം. എല്ലാവർക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവുമൊടുവിൽ, വ്യക്തി ബന്ധങ്ങൾ നിലനിൽക്കണം. ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുൽഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പ്രസംഗം കടുത്ത […]

Kerala

ഇരട്ട വോട്ട് തടയുന്നതെങ്ങനെ? മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ഇരട്ടവോട്ട് തടയാൻ പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി തീർപ്പ് കൽപ്പിച്ചത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ കോടതി അംഗീകരിക്കുകയായിരുന്നു. നിർദേശങ്ങൾ ഇങ്ങനെ; പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും ഇരട്ടവോട്ടുളളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ ആ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തും. പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകുന്ന വോട്ടർ പട്ടികയിൽ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തും. […]