Kerala

വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്, കുറവ് തിരുവനന്തപുരത്ത്

സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് സമയം അവസാനിച്ചപ്പോൾ, വിധിയെഴുതിയത് 73.58 ശതമാനം പേർ. വടക്കൻ ജില്ലകളിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിങാണ് നടന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിം​ഗ്. പോളിങിന്‍റെ അവസാന നേരത്തും ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി. കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ്, ആലപ്പുഴ ജില്ലകളിലാണ് […]

Kerala

സംസ്ഥാനത്തെ പോളിങ് 50 ശതമാനം പിന്നിട്ടു

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് അൻപത് ശതമാനം പിന്നിട്ടു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. ഉച്ചക്ക് മൂന്ന് മണിവരെ 54.97 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. അതിനിടെ, മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്തു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിം​ഗ്. നിലവിലെ സാഹചര്യത്തിൽ പോളിം​ഗ് തുടർന്നാൽ ഇത് മറികടന്നേക്കും. പല വോട്ടിം​ഗ് കേന്ദ്രങ്ങളിലും ഉച്ചക്ക് […]

Kerala

പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനവും കഴിഞ്ഞു; ഇനി തെരഞ്ഞെടുപ്പ് ഗോദയിൽ

നിലവിലെ നിയമസഭയുടെ അവസാന സമ്മേളനവും കഴിഞ്ഞതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കിറങ്ങുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും വാക്പോരുകളും ഇനി നിയമസഭക്കു പുറത്തായിരിക്കും നടക്കുക.പാര്‍ട്ടി നേതൃയോഗങ്ങളും ,ജാഥകളും ,അദാലത്തുകളുമായി നേതാക്കൾ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും പിണറായി സര്‍ക്കാരിന്‍റെ കാലത്തെ അവസാനത്തെ നിയമസഭ സമ്മേളനം കൂടി അവസാനിച്ചതോടെ രാഷ്ട്രീയകേരളത്തില്‍ തെര‍ഞ്ഞെടുപ്പ് ചൂട് ആരംഭിച്ചു.പ്രവർത്തകരെ സജീവമാക്കാൻ നേതാക്കൾ നേരിട്ടിറങ്ങാനാണ് തീരുമാനം.ഇടത് മുന്നണിയും ഐക്യമുന്നണിയും തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്ക് വരും ദിവസങ്ങളില്‍ തുടക്കും കുറിക്കും. ഈ മാസം 31 ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ UDF […]