Kerala

സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി

‘നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘നേരത്തെ നമ്മള്‍ സമ്പൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് […]

Kerala

തിരുവനന്തപുരത്ത് ആശങ്ക ഒഴിയുന്നില്ല; കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്‌

നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കോവിഡ് ആശങ്ക വര്‍ധിക്കുന്നു. കോര്‍പ്പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക്‌ കോവിഡ് സ്ഥാരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് വിവരം. അതേസമയം കൂടുതല്‍ കൗണ്‍സിലര്‍മാരുടെ ഫലം പുറത്തുവരാനുണ്ട്. കൗണ്‍സിലര്‍മാരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. […]

Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കോവിഡ്

തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച വത്സലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച വത്സലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധനാ ഫലമാണ് പോസിറ്റീവായത്. പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു മൃതദേഹം സംസ്കരിച്ചത്. അഞ്ചിന് വൈകീട്ട് നാല് മണിയോടെയായിരുന്നു വത്സല നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. മരണകാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ […]