ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലയിലെ വീട്ടിലെത്തിചര്‍ച്ച നടത്തി കോട്ടയം ജില്ല പഞ്ചായത്തിനെ ചൊല്ലിയുളള കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന് യുഡിഎഫിന്‍റെ അവസാന ശ്രമം. ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലയിലെ വീട്ടിലെത്തിചര്‍ച്ച നടത്തി. എന്നാല്‍ വിട്ടു വീഴ്ചകള്‍ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് വിഭാഗം. ഈ സാഹചര്യത്തില്‍ ഇന്ന് കോട്ടയത്ത് ചേരുന്ന ജില്ല യു.ഡി.എഫ് യോഗത്തില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. കോട്ടയം ജില്ല […]
Tag: Kerala Congress
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം വീണ്ടും യു.ഡി.എഫിന് തലവേദനയാകുന്നു
ഒരിടവേളക്ക് ശേഷം കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫിന് വീണ്ടും തലവേദനയാകുന്നു. പി.ജെ ജോസഫിന് അനുകൂലമായി കോടതി വിധി കൂടി വന്നതോടെ പ്രശ്നത്തില്‍ നിലപാടെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് യു.ഡി.എഫ്. 15ന് ചേരുന്ന യു.ഡി.എഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കത്തില്‍ ഇതുവരെ കാഴ്ചക്കാരുടെ റോളിലായിരുന്നു യു.ഡി.എഫ്. രണ്ട് കൂട്ടരെയും മുന്നണിയില്‍ നിലനിര്‍ത്തുക എന്നതായിരുന്നു ഇതുവരെയുള്ള തന്ത്രം. പാലായിലെ തെരഞ്ഞെടുപ്പ് ഫലം […]
ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി
കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് ജില്ലകളിലേക്ക്.ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ കേരളാ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയെയാണ് പുറത്താക്കിയത്. ജില്ലാ പ്രസിഡന്റായി കുട്ടപ്പൻ നെടുമ്പാലയെ തെരഞ്ഞെടുത്തു.
സംസ്ഥാന സമിതി വിളിക്കണമെന്ന് ജോസ് കെ മാണി വിഭാഗം
കേരള കോണ്‍ഗ്രസില്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാക്കി ജോസ് കെ മാണി വിഭാഗം. സമ്മര്‍ദം ശക്തമായതോടെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പാളുന്നതായാണ് സൂചന. ഇതോടെ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് വിഭാഗം നിര്‍ണ്ണായക നീക്കങ്ങള്‍ ആരംഭിച്ചു. നിലവില്‍ സമവായം വേണമെന്ന് ആവശ്യപ്പെടുന്ന എല്ലാവരെയും ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. കേരള കോണ്‍ഗ്രസില്‍ ഒത്ത് തീര്‍പ്പിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും മങ്ങിയിരിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ട് ഒരു വിട്ട് വീഴ്ചയ്കക്കും ഇരുവിഭാഗവും തയ്യാറല്ല. സംസ്ഥാന സമിതിയില്‍ […]
കൃപേഷിന്‍റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായി
കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഹൈബി ഈഡൻ എം.എൽ.എയുടെ തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി 44 ദിവസം കൊണ്ടാണ് വീട് യാഥാർഥ്യമാക്കിയത്. കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെകൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമായത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടിൽ നിന്നും കൃപേഷിന്റെ കുടുംബം […]
കോട്ടയത്ത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്പോര്
കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ് കോട്ടയം മണ്ഡലത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്ക് പോരും രൂക്ഷമായി. കേരള കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് ചോദിക്കാനുള്ള അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സജീവം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്ന തര്‍ക്കം. കോടതി വരെ കയറിയിറങ്ങിയ തര്‍ക്കം ഇപ്പോഴും സജീവമാണ്. കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്നതിനെ ചൊല്ലിയുള്ള […]
വി.കെ ശ്രീകണ്ഠന് വോട്ട് തേടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൊതുസമ്മേളനം
പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി പൊതുസമ്മേളനം നടത്തി. പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. രാജ്യം നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നതിനാലാണ് കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ സംസാരിച്ചു.
‘തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു
തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതിയും എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്‌പ്പാണ്. സാമ്ബത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, […]
മൂന്നാം സീറ്റ്: മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് ചര്‍ച്ച നാളെ
മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നാളെ വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചു. മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്മാറാത്ത സാഹചര്യത്തിലാണ് ചര്‍ച്ച.
അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കള്‍ അവസാന ഘട്ട പാനല്‍ തയാറാക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, ബെന്നി ബെഹനാന്‍ എന്നിവരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന ശേഷം അന്തിമ പാനല്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കളിരുന്ന് അന്തിമ പാനല്‍ തയാറാക്കും. നിലിവിലെ ചര്‍ച്ചകള്‍ പ്രകാരം […]