Kerala

ജോസ് കെ മാണിക്ക് വഴിതെളിച്ച് സി.പി.എം; പാലയുള്‍പ്പെടെ 13 സീറ്റുകള്‍‌ വിട്ടുനല്‍കിയേക്കും

എല്‍.ഡി.എഫിലെത്താന്‍ ജോസ് കെ. മാണി വിഭാഗത്തിന് പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സി.പി.എം വിട്ട് നൽകിയേക്കും. റാന്നി ,പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കുക. 15 സീറ്റുകള്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ ആവശ്യം. റാന്നി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാർ, പുതുപ്പള്ളി, പിറവം, പെരുമ്പാവൂർ, തൊടുപുഴ, ഇടുക്കി, ചാലക്കുടി, പേരാമ്പ്ര, ഇരിക്കൂർ എന്നിവയാണ് ഏകദേശ ധാരണയായ സീറ്റുകള്‍. സി.പി.എം മൂന്ന് സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കിയേക്കും എന്നാണ് അറിയുന്നത്. അതേസമയം പാലാ […]

Kerala

ജോസ് കെ മാണിക്ക് തിരിച്ചടി; രണ്ടില ചിഹ്‍നം അനുവദിച്ച ഉത്തരവിന് സ്റ്റേ

വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ് ജോസഫ് ഹര്‍ജി നല്‍കിയത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി.ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഒരു മാസത്തേയ്ക്കാണ് സ്റ്റേ ചെയ്തത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ് ജോസഫ് ഹര്‍ജി നല്‍കിയത്. കെഎം […]

Kerala

ജോസ് കെ. മാണി മുന്നണി വിടുന്നത് കോണ്‍ഗ്രസിന് കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്ന് നേതാക്കള്‍

അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് യു‍.ഡി.എഫിന് വേണ്ടി പണിയെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിടുന്നത് കോണ്‍ഗ്രസിന് കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. സ്ഥാപിത താല്‍പര്യത്തോടെയാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ യു‍‍.ഡി.എഫ് വിടുന്നത്. കെ.എം മാണിയെ സ്നേഹിക്കുന്നവര്‍ യു.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും കോട്ടയം ഡി.സി.സി പ്രസി‍ഡന്‍റ് ജോഷി ഫിലിപ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം. മുന്നണിവിടുന്നതോടെ കാലങ്ങളായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് യു‍ഡിഎഫിന് വേണ്ടി പണിയെടുത്ത […]

Kerala

ജോസഫിനൊപ്പം പോയവരെ തിരികെയെത്തിക്കാനുള്ള തീവ്രശ്രമവുമായി ജോസ് കെ മാണി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡൽഹി ഹൈക്കോടതിയിൽ തടസ്സവാദം ഉന്നയിച്ചേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ പഞ്ചായത്ത് തലത്തിൽ നീക്കങ്ങൾ സജീവമാക്കുകയാണ് ജോസ് വിഭാഗം. ജോസഫിനൊപ്പം മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരികയെന്ന തന്ത്രവും ജോസ് വിഭാഗം പയറ്റുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡൽഹി ഹൈക്കോടതിയിൽ തടസ്സവാദം ഉന്നയിച്ചേക്കും. ബൂത്ത്, പഞ്ചായത്ത് തലത്തിൽ ജോസഫിനൊപ്പം ചേക്കേറിയവരെ പുറത്തു […]

Kerala

ജോസ് പക്ഷത്തിന് കിട്ടി ‘രണ്ടില’

രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം തളളിയാണ് കമ്മീഷന്റെ തീരുമാനം. തീരുമാനം നടപ്പിലാകുന്നതോടെ എം.എൽഎമാരായ ജോസഫും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും അയോഗ്യരാവും. ഒരു കമ്മീഷൻ അംഗത്തിന്‍റെ വിയോജിപ്പോട് കൂടിയാണ് തീരുമാനം. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉള്ള വിഭാഗത്തെയാണ് കേരള കോൺഗ്രസ് (എം) എന്ന് വിളിക്കാൻ കഴിയൂ എന്നായിരുന്നു ഭൂരിപക്ഷ വിധി. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) […]

Kerala

രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസ് കെ.മാണി വിഭാഗം

തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കും വിപ്പ് നല്‍കുന്നതിനെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തർക്കം രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കാനാണ് ജോസ് വിഭാഗത്തിന്‍റെ തീരുമാനം. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കണമെന്ന് കാണിച്ച് വിപ്പ് നല്‍കാന്‍ പി.ജെ ജോസഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. യഥാർത്ഥ പാർട്ടി ആരെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ നേരത്തെ പാർട്ടി വിപ്പായി തെരഞ്ഞെടുത്ത റോഷി അഗസ്റ്റിൻ തന്നെ വിപ്പ് നല്‍കുമെന്നാണ് […]

Kerala

”മാണിയുടെ ഹൃദയം മുറിച്ചുമാറ്റി”: യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്ന് ജോസ് കെ മാണി

മുന്നണി കെട്ടിപ്പടുത്തത് മാണിയാണ്. ആ പ്രസ്ഥാനത്തെയാണ് യുഡിഎഫ് പുറത്താക്കിയത് യുഡിഎഫ് കാട്ടിയത് അനീതിയെന്ന് ജോസ് കെ മാണി. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും കേരള കോൺഗ്രസ് കോൺഗ്രസ് പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ മോശക്കാരൻ ആയതെന്നും ജോസ് കെ മാണി പറഞ്ഞു. തല്‍ക്കാലം ഒറ്റക്ക് നില്‍ക്കുമെന്നും യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്നുമുള്ള തീരുമാനമാണ് ജോസ് കെ മാണി ഇന്ന് അറിയിച്ചത്. നിലവില്‍ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുരക്ഷിതമായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും […]

Kerala

ജോസ് വിഭാഗത്തോട് സിപിഐക്ക് എതിര്‍പ്പ്; കരുതലോടെ നീങ്ങാന്‍ സിപിഎം

മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശന വിഷയത്തിൽ കരുതലോടെ നീങ്ങാൻ ഇടത് മുന്നണി തീരുമാനം. മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് കൂടി പരിഗണിച്ചാവും മുന്നണി നേതൃത്വം നിലപാട് വ്യക്തമാക്കുക. യുഡിഎഫിൽ നിന്ന് പുറത്തായതോടെ ജോസ് വിഭാഗത്തിന്‍റെ പ്രഥമ പരിഗണന […]

Kerala

ജോസ് കെ മാണി ഇനി എങ്ങോട്ട്?

ജോസ് കെ മാണി വിഭാഗം പുറത്തേക്ക് പോകുമ്പോള്‍ ഒരു കാലത്ത് എല്‍ഡിഎഫിനൊപ്പം സജീവമായി നിന്ന ജോസഫ് യുഡിഎഫിന്‌റെ വിശ്വസ്തനാകുകയാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. നിലവില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം എടുത്താലും ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമങ്ങളും ജോസ് വിഭാഗം നടത്തിയേക്കാം. എന്നാല്‍ സിപിഐയുടെ നിലപാടുകളടക്കം ഇടത് മുന്നണി പ്രവേശത്തിന് തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്. യുഡിഎഫിനൊപ്പമാണ് ഏറ്റവുമധികം കാലം കേരള കോണ്‍ഗ്രസ് മുന്നണി പങ്കിട്ടിട്ടുള്ളത്. പലതായി […]

Kerala

കോട്ടയത്തിലുറച്ച് പി.ജെ ജോസഫ്; ജോസ് വിഭാഗം രാജിവെക്കാതെ ഇനി ചര്‍ച്ചക്കില്ലെന്ന്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ജോസ് വിഭാഗം രാജിവെക്കാതെ ഇനി യുഡിഎഫ് യോഗത്തിനില്ലെന്ന് പി.ജെ ജോസസഫ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം. രാജിവെക്കാതെ യുഡിഎഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം മുന്നണി മര്യാദ പാലിച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുമെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാടില്‍ […]