Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഐഎം 15 സീറ്റിലും, സിപിഐ 4 സീറ്റിലും, കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും. കേരള കോൺഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ ഒരു സീറ്റ് അവർക്ക് നൽകേണ്ടിവരും. സിപിഐഎം മത്സരിക്കുന്ന കോട്ടയം സീറ്റ് ആയിരിക്കും കേരള കോൺഗ്രസ് എമ്മിന് നൽകുക. രണ്ടാമതൊരു സീറ്റ് കൂടി വേണമെന്ന് […]

Kerala

കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന

കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്. കെ എസ് സിയെ എസ്എഫ്‌ഐ ഒപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ജോസ് കെ മാണി വിഭാഗം ഇടതു ചേരിയിലെത്തിയപ്പോള്‍ സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു കെഎസ് സിക്കും. എന്നാല്‍ മുന്നണി സംവിധാനത്തെ ക്യാമ്പസുകള്‍ക്ക് പുറത്ത് നിര്‍ത്തുന്ന സ്എഫ് ഐ ശൈലി കെ എസ് സിക്ക് തിരിച്ചടിയായി. സ്വാധീനമുള്ള ക്യാമ്പസുകളില്‍ പോലും […]

Kerala

യുഡിഎഫ് വിട്ടുപോയവരെയല്ല എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്: പി ജെ ജോസഫ്

യുഡിഎഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ അതൃപ്തരാണോയെന്ന് അറിയില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യും. യുഡിഎഫ് വിപുലീകരണം മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ മുന്നണി വിപുലീകരിക്കണമെന്ന് രാഷ്ട്രീയ പ്രമേയമുണ്ടായിരുന്നു. മുന്നണി വിപുലീകരണം […]

Kerala

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോൺഗ്രസിന് തന്നെ നൽകാൻ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായത്. എൽഡിഎഫിൽ എത്തിയതിനെ തുടർന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. രാജ്യ സഭയിലേത്ത് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഐഎമ്മും ജോസ് കെ മാണി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് വർഷം […]

Kerala

കേരള കോൺഗ്രസ് എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു

യുഡിഎഫിൽ നിന്ന് നേതാക്കളെ എത്തിച്ച് പാർട്ടി ശക്തിപ്പെടുത്താനുള്ള ജോസ് കെ മാണിയുടെ നീക്കത്തിൽ കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തി. രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയത രൂപപ്പെട്ടത്. ചെയർമാന് കൂടുതൽ പ്രാധാന്യം നൽകാനാണ് പാർട്ടിയുടെ കേഡർ സംവിധാനത്തിലേക്കുള്ള മാറ്റമെന്നാണ് വിലയിരുത്തൽ. ഇടതുമുന്നണിയിലായതിനാൽ പോര് പരസ്യമാക്കുന്നില്ലെങ്കിലും നേതാക്കൾ രണ്ട് ധ്രുവങ്ങളിലെത്തി എന്നതാണ് പുറത്തുവരുന്ന സൂചനകൾ. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ അധികാരമുള്ള മന്ത്രിക്കൊപ്പമാണ്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ ഇരു പക്ഷവും തമ്മിൽ […]

Kerala

യുഡിഎഫില്‍ നിന്ന് പ്രധാനപ്പെട്ട ചില നേതാക്കള്‍ തന്‍റെ പാര്‍ട്ടിയിലെത്തുമെന്ന് ജോസ് കെ മാണി

കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും മുതിർന്ന നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി. പലരുമായും ചർച്ച നടത്തി കഴിഞ്ഞു. പതിനാലിന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരു സർക്കാർ പദവിയും ഏറ്റെടുക്കാൻ ഇല്ലെന്നും ജോസ് കെ മാണിപറഞ്ഞു. ഭരണപരിഷ്കാര കമ്മീഷന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും ജോസഫ് ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാക്കള്‍ […]

Kerala

പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണം

പിറവം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യൂത്ത് ഫ്രണ്ട് നേതാവും പിറവം നഗരസഭാ കൗണ്‍സിലറും കൂടിയായ ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇന്ന് പുലര്‍ച്ചെ വരെ തന്നെയാണ് പരിഗണിച്ചിരുന്നത്. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോടികള്‍ക്ക് വിറ്റെന്ന് ജില്‍സ് പെരിയപുറം ആരോപിച്ചു. താന്‍ കത്തോലിക്കന്‍ ആയതിനാല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് […]

India Kerala

മലബാറില്‍ മൂന്ന് സീറ്റുകള്‍ വേണം: ജോസ് കെ. മാണി വിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓരോ സീറ്റ് വീതം വേണം. പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ സീറ്റ് നല്‍കണമെന്ന ആവശ്യമാണ് ഇടതു മുന്നണിക്ക് മുമ്പാകെ ജോസ് കെ മാണി വിഭാഗം വെച്ചിരിക്കുന്നത്.

Kerala

‘രണ്ടില’ ആര്‍ക്കും ഇല്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫിനും ജോസിനും വേവ്വേറെ ചിഹ്നം

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല. പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി പക്ഷത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ ചിഹ്നങ്ങളായി അനുവദിച്ചത്. ഇരുവിഭാഗവും രണ്ടില തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചിഹ്നം മരവിപ്പിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവിറക്കി. അതേസമയം പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകള്‍, അതത് പാർട്ടികൾക്ക് തന്നെ നല്‍കാന്‍ കോട്ടയത്തെ ഇടതുമുന്നണിയില്‍ ധാരണ

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജയിച്ച സീറ്റുകളിൽ അതത് കക്ഷികൾ തന്നെ മത്സരിക്കാൻ കോട്ടയത്ത് ഇടതു മുന്നണിയിൽ ധാരണ. ജോസ് വിഭാഗം വന്നതോടെ മുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്ന് ജില്ലാ എൽ.ഡി.എഫ് വിലയിരുത്തി. എന്നാൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുമോയെന്ന ആശങ്ക സി.പി.ഐയ്ക്കുണ്ട്. ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്നലെ കോട്ടയത്തു നടന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിൽ മത്സരിക്കാനാണ് ധാരണ. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രം സീറ്റിൽ […]