തെരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറു പാർട്ടിയിൽ ലയിക്കും. സ്ഥാനാർഥികൾക്ക് എല്ലാം ഒറ്റചിഹ്നം തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജോസഫ് ഗ്രൂപ്പിന്‍റെ പുതിയ നീക്കം. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടത്തിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെയാണ് ജോസഫ് ഗ്രൂപ്പ് പുതിയ നീക്കം ആരംഭിച്ചത്. നിലവിലെ സാഹചര്യത്തിൽ ജോസഫ് ഗ്രൂപ്പിലെ പത്ത് സ്ഥാനാർഥികളെയും സ്വതന്ത്ര സ്ഥാനാർഥികളായാണ് ഇലക്ഷൻ കമ്മീഷൻ പരിഗണിക്കുക. അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരേ ചിഹ്നം […]