Kerala

കേരള ബജറ്റ്; പട്ടികജാതി-പട്ടിക വർഗ്ഗ വികസനം

പട്ടിക ജാതിക്കാർക്കുവേണ്ടി ഭൂമി, പാർപ്പിടം മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി 1935.38 കോടി രൂപ അനുവദിച്ചു. ഭൂരഹിതരായിട്ടുള്ള കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് 180 കോടി രൂപയും ഭാഗീകമായി നിർമ്മിച്ച വീടുകളുടെ പൂർത്തീകരണത്തിനും ജീർണ്ണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണത്തിനും പഠന മുറി നിര്‍മാണത്തിനുമായി 205 കോടി രൂപ അനുവദിച്ചു. കൂടാതെ പട്ടികജാതിക്കാർക്കിടയിലെ ദുർബല വിഭാഗങ്ങളുടെ വികസന പരിപാടികൾക്കായി 50 കൊടിയ രൂപയും അനുവദിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് 1,25,000 രൂപ […]