Kerala

പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം; ജോയ് മാത്യു

സംസ്ഥാനത്ത പുതിയ നികുതി തീരുമാനങ്ങള്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്നം. അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാംമെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം കുറിച്ചു. ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്– […]

Kerala

സംസ്ഥാനത്ത് ഇനി ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് വില കൂടും

സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.  500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപ […]

Kerala

‘മൂലധനം ആവശ്യമാണ്’; ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി

പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും വരാനിരിക്കുന്ന ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവിലുള്ള ക്ഷേമപദ്ധതികള്‍ വരും വര്‍ഷത്തിലും തുടരുമെന്ന് ധനമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മൂന്ന് വര്‍ഷമായി നികുതിയും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ല. മുന്നോട്ടുപോകാന്‍ മൂലധനം അത്യാവശ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. (k n balagopal on budget 2023) കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സര്‍ക്കാരിന്റെ പേരിലാക്കി സംസ്ഥാനത്തെ അഗാധഗര്‍ത്തത്തിലേക്ക് കൊണ്ടുചെന്ന് തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി തനിക്ക് വ്യക്തിപരമായി ആശങ്കയുണ്ടാക്കുന്നുണ്ടെന്നും […]