Kerala

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഉയരും

എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍, സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. സഭ സമ്മേ​​​ള​​​നം ആഗ​​​സ്റ്റ് 18 വ​​​രെ നീ​​​ളും. 2021-22 വ​​​ര്‍​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ര്‍​​​ഥ​​​ന​​​ക​​​ളി​​​ല്‍ വി​​​വി​​​ധ സ​​​ബ്ജ​​​ക്‌ട് ക​​​മ്മി​​​റ്റി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് സ​​​ഭ​​​യി​​​ല്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളി​​​ലു​​​ള്ള ച​​​ര്‍​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പു​​​മാ​​​ണ് പ്ര​​​ധാ​​​നം. ആ​​​കെ 20 ദി​​​വ​​​സ​​​മാ​​​ണ് സ​​​ഭ സമ്മേളിക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ നാ​​​ലു ദി​​​വ​​​സം അ​​​നൗ​​​ദ്യോ​​​ഗി​​​കാം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്നു സ്വ​​​കാ​​​ര്യ ബി​​​ല്ലു​​​ക​​​ളും പ്ര​​​മേ​​​യ​​​ങ്ങ​​​ളും സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും. നി​​​യ​​​മ​​​സ​​​ഭാ കൈ​​​യാ​​​ങ്ക​​​ളി കേ​​​സ് പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ […]

Kerala

150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും

150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും. 1,000 മെട്രിക് ടൺ കരുതൽ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും. പ്രാരംഭ ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദാരവ്യവസ്ഥകളില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കും. ഏഴ് ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജന്‍ സിലിണ്ടര്‍, ഓക്സിജന്‍ […]

Kerala

ഇന്ധനവിലയെ പിടിച്ചു കെട്ടാന്‍ ഇലക്ട്രിക് സ്കൂട്ടറുകളും ഓട്ടോറിക്ഷകളും

ടൂ വീലര്‍ ഉപയോഗിച്ച് ജീവിതോപാധി തേടുന്ന നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. പെട്രോള്‍, ഡീസല്‍ വില സെഞ്ച്വറിയിലേക്ക് അടുത്തു കൊണ്ടിരിക്കെ വരുമാനം കൂടാതെ ചെലവ് കൂടുന്നതില്‍ ആശങ്കപ്പെടുകയാണ് അവര്‍. അത്തരത്തിലുള്ളവര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ വായ്പ ലഭ്യമാക്കും എന്നതാണ് ഇന്നത്തെ ബജറ്റ് അവതരണത്തിലെ എടുത്ത് പറയേണ്ട ഒരു പ്രഖ്യാപനം. ഇരുചക്ര വാഹനം ഉപയോഗിച്ച് വിവിധതരത്തിലുള്ള സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പത്രവിതരണക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഹോം ഡെലിവെറി നടത്തുന്ന യുവാക്കള്‍ എന്നിവര്‍ക്ക് ഇന്ധനചെലവ് കുറഞ്ഞതും പരിസ്ഥിത സൌഹൃദവുമായ ഇലക്ട്രിക് […]

Kerala

ബജറ്റ് പ്രസംഗം ധനമന്ത്രി വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം

ബജറ്റ് പ്രസംഗം മന്ത്രി കെ.എന്‍ ബാലഗോപാല്‍ വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം. കോവിഡ് മൂലം പ്രതിസന്ധിയിലായവര്‍‌ക്ക് 8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ഇതിന് ഘടക വിരുദ്ധമായ കാര്യമാണ് വാർത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ നല്‍കാനാണെന്ന് ബജറ്റ് അവതരണത്തിന് ശേഷം വിശദീകരിക്കുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. വരും ദിവസം സഭയിലും മന്ത്രിക്കെതിരെ പ്രതിപക്ഷം ഈ പ്രഖ്യാപനം ആയുധമാക്കുമെന്ന് ഉറപ്പായി

Kerala

കോവിഡ് വാക്സിന്‍; കേന്ദ്രം കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കിയെന്ന് ധനമന്ത്രി

കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി. കോവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അവസരത്തിലാണ് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ നയം പ്രഖ്യാപിക്കപ്പെട്ടത്. അശാസ്ത്രീയമായ വാക്സിന്‍ വിതരണവും കയറ്റുമതിയും കാരണം കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി. കോവിഡിനെ ചെറുക്കാന്‍ ആദ്യഘട്ടം മുതല്‍ കേരളം നടത്തിയ പ്രവര്‍ത്തനം അഭിമാനകരമാണെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ശക്തിയും സാധ്യതയും ഉപയോഗിച്ചുകൊണ്ട് മൂന്നാം തരംഗത്തിന്‍റെ വരവ് ഒഴിവാക്കണം. […]

Kerala

കെ.ആർ. ഗൗരിയമ്മയ്ക്കും ആർ. ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി വീതം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റില്‍ ആരോഗ്യത്തിനും ഭക്ഷണത്തിനും ഏറ്റവും പ്രാധാന്യമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. കൊവിഡ് കാലമായതിനാല്‍ ജനങ്ങളില്‍ നികുതിയുടെ അധികഭാരം ഒന്നും നല്‍കുന്നില്ല എന്നതും പ്രധാനമാണ്. അന്തരിച്ച മുന്‍ മന്ത്രിമാരായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും കെ ആര്‍ ഗൗരിയമ്മയ്ക്കും സ്മാരകം നിര്‍മ്മിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ഇതിനായി രണ്ടു കോടി വീതം അനുവദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ശുപാര്‍ശകളുടെ […]

Kerala

തീരദേശമേഖലയ്ക്കും ബജറ്റിൽ ഇടം

ദീർഘകാലാടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടിയെന്ന് ധനമന്ത്രി.‘രൂക്ഷമായ കടലേറ്റവും കലാക്രമണവും തീരദേശ വാസികളുടെ ജീവിതം ദുരിതത്തിലാക്കി. ഇവ പരിഹരിക്കുന്നതിന് പരമ്പരാഗത മാർഗങ്ങളുമായി മുന്നോട്ട് പോകാനാകില്ല. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കിക്കൊണ്ട് ദീർകാല പരിഹാര പദ്ധതി ആവിഷ്‌കരിക്കേണ്ടകതുണ്ട്.അടിയന്തര പ്രാധാന്യമുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. തീരദേശ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, തീരദേശ വികസനം എന്നീ രണ്ട് ഘടകങ്ങൾ ആണ് തീരദേശത്തിനായുള്ള പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കടൽഭിത്തി സംരക്ഷണത്തിൽ പ്രത്യേക പഠനങ്ങൾ നടത്തിയാകും പദ്ധതികൾ. ഇതിന്റെ ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നൽകും. […]

Kerala

കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; പുതിയ നികുതി നിര്‍ദേശമില്ല; ഒരു മണിക്കൂറില്‍ കെ. എന്‍ ബാലഗോപാലിന്റെ ബജറ്റ്

ആരോഗ്യ മേഖലയ്ക്കും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍ നല്‍കിയും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാനലക്ഷ്യമെന്നാണ് ധനമന്ത്രി ബജറ്റിലുടനീളം വ്യക്തമാക്കിയത്. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് വികസനത്തിന്റെ പ്രധാന ഉപാധിയായി മാറിയിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. എല്ലാത്തിനും ഉപരി ആരോഗ്യം, ഒന്നാമത് ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ […]

Kerala

വിർച്വല്‍ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി; രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍

ഉന്നത വിദ്യാഭ്യാസ പുനഃസംഘാടനത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനായി 3 മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കും. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ പദ്ധതി രൂപീകരിക്കും. വിർച്വല്‍ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്ക് 10 കോടിയും നോളജ് സൊസൈറ്റിക്ക് 300 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

Kerala

ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടി

ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകും. 500 കോടിയുടെ പദ്ധതിക്ക് പ്രാരംഭമായി 50 കോടി നല്‍കും. കനാലിന്‍റെ വശം സംരക്ഷിക്കുക, ആഴം കൂട്ടുക, മണ്ണ് നീക്കം ചെയ്യുക, കണ്ടല്‍ കാട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കുക, നദികളുടെ ആഴം കൂട്ടുക എന്നിങ്ങനെയാണ് ജലസംരക്ഷണത്തിന‍് വേണ്ടിയുള്ള പദ്ധതികള്‍. തീരക്കടലിലുള്ള സംസ്ഥാന അവകാശം കവരാൻ കേന്ദ്ര ശ്രമം നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.