ഒരു ഘട്ടത്തിലും പണപ്പിരിവ് നടത്തിയിട്ടില്ലെന്ന ബാറുടമ സംഘടനയുടെ വാദം പൊളിയുന്നു. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരായി നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടിയിലധികം പിരിച്ചതായി കണ്ടെത്തിയിരുന്നു. തുക എന്തിനെന്ന് കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന രംഗത്തെത്തിയിരുന്നു. പണം പിരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ബാറുടമയും […]



