Kerala

കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍; ശൂരനാട് ജപ്തി വിഷയത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി. വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. സംഭവത്തില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ […]

Kerala

കേരളാ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം നേതാക്കളുടെ പേരിൽ പണം തട്ടിപ്പ്

മലമ്പുഴ എംഎൽഎ എ പ്രഭാകരന്റേയും സിപിഐഎം പാലക്കാട്, കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേരിൽ ജോലി തട്ടിപ്പ്. കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും രണ്ടംഗ സംഘം പണം തട്ടി. എ പ്രഭാകരൻ എംഎൽഎയുടെ അറിവോടെയാണ് നിയമനമെന്ന് ഉദ്യോഗാർത്ഥിയെ തെറ്റിധരിപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. തട്ടിപ്പിനെതിരെ പ്രഭാകരൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേരള ബാങ്കിലെ ക്ലാർക്ക് നിയമനത്തിന്റെ പേരിൽ പലരിൽ നിന്നായി കണ്ണൂർ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി […]

Kerala

കേരളാ ബാങ്ക് ലാഭത്തിലേക്കെന്ന് മന്ത്രി വി.എന്‍ വാസവന്‍; ഒഴിവുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും

കേരള ബാങ്കില്‍ ഒഴിവുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചതായി മന്ത്രി വി എന്‍ വാസവന്‍. kerala bankകേരള ബാങ്ക് രൂപീകരണത്തിന് ശേഷം ആദ്യത്തെ സമ്പൂര്‍ണ സാമ്പത്തിക വര്‍ഷം പിന്നിടുമ്പോഴാണ് സഹകരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. കരുവന്നൂര്‍ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമഭേദഗതി വരുന്നതോടെ സഹകരണ ബാങ്കുകളിലെ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തടയാനാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി അവതകരിപ്പിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ നിക്ഷേപത്തിലും മൂലധനത്തിലും വര്‍ധനവുണ്ടായി. […]

Kerala

കേരള ബാങ്ക് എടിഎം തട്ടിപ്പ്; പണം ബിറ്റ് കോയിനാക്കി മാറ്റിയെന്ന് പ്രതികൾ

കേരള ബാങ്ക് എടിഎം തട്ടിപ്പിൽ പ്രതികളുടെ മൊഴി പുറത്ത്. തട്ടിയ പണം ബിറ്റ് കോയിനാക്കി മാറ്റിയെന്ന് പ്രതികൾ പറഞ്ഞു. ബാങ്ക് ഇടപാടുകൾ സംശയം ഉണ്ടാക്കുമെന്നതിനാലാണ് ബിറ്റ് കോയിൻ ഇടപാടുകൾ നടത്തിയത്. ബാങ്ക് പറയുന്നതിനേക്കാൾ കൂടുതൽ പണം തട്ടിയെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അന്വേഷണം ഉത്തരേന്ത്യയിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മുഖ്യ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ചയെന്ന് തട്ടിപ്പ് നടത്തിയ പ്രിതകൾ നേരത്തെ മൊഴി നൽകിയിരുന്നു. ബാങ്കിൻ്റെ എടിഎം മെഷീനുകൾ ചിപ് […]

Kerala

കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ച; പ്രതികളുടെ മൊഴി

കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ചയെന്ന് തട്ടിപ്പ് നടത്തിയ പ്രിതകൾ. ബാങ്കിൻ്റെ എടിഎം മെഷീനുകൾ ചിപ് കാർഡ് റീഡ് ചെയ്യുന്നവയല്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇന്നലെയാണ് കേരളാ ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബാങ്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച മനസിലാകുന്നത്. ചിപ് കാർഡ് റീഡ് ചെയ്യാത്ത ബാങ്കിന്റെ എടിഎം മെഷീനിൽ മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എടിഎം കാർഡുകളും ഉപയോഗിക്കാമെന്ന് പ്രതികൾ […]

Kerala

കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 1850 പേരെ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാർ നീക്കം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി. സ്ഥിരപ്പെടുത്തണമെന്ന കേരള ബാങ്ക് സിഇഒയുടെ ശിപാർശ സഹകരണ വകുപ്പ് സെക്രട്ടറി മടക്കിയിരുന്നു.

Kerala

കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് സഹകരണ വകുപ്പ്

കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രംഗത്ത്. നീക്കം നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കേരളാ ബാങ്ക് സിഇഒയ്ക്ക് സെക്രട്ടറി കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരായ കുറച്ചുപേരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ബാങ്ക് സിഇഒ സഹകരണ വകുപ്പിന് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി നല്‍കിയ […]

Kerala

കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി ചുമതലയേറ്റു

കേരള ബാങ്കിന്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റു. സി പി എം സംസ്ഥാന സമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റും, എം.കെ കണ്ണൻ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ബാങ്കില്‍ നിന്ന് മലപ്പുറം മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നലെയായിരുന്നു കേരള ബാങ്കിന്‍റെ പ്രഥമ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. യു ഡി എഫ് ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഭരണ സമിതിയിലെത്തിയ 14 പേരും ഇടതുമുന്നണി പ്രതിനിധികളാണ്. സി പി എമ്മിന്‍റെ 12 പേരും സി […]