Kerala

നിയമസഭാ സമ്മേളനം അടുത്ത മാസം നാല് മുതല്‍

15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം അടുത്തമാസം നാല് മുതല്‍ ആരംഭിക്കും. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.

Kerala

കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണര്‍

സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികള്‍ നേരിട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും സര്‍ക്കാര്‍ നേരിട്ടു .കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാക്കുകയാണ് ലക്ഷ്യം. ലോക്ഡൗൺ കാലത്ത് ആരെയും സര്‍ക്കാര്‍ പട്ടിണിക്കിട്ടില്ല. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തി. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച സർക്കാരാണിത്. കോവിഡിനെ പ്രതിരോധിക്കാനായി സർക്കാർ തലത്തിൽ […]