Kerala

മണ്ണാര്‍ക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷംസുദ്ദീന്‍ തന്നെ മത്സരിക്കാന്‍ സാധ്യത

യുഡിഎഫിനും എൽഡിഎഫിനും തുല്യ ശക്തിയുള്ള മണ്ണാർക്കാട് മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം നടക്കും. മുസ്‌ലിം ലീഗിന്‍റെ എൻ. ഷംസുദ്ദീനാണ് നിലവിലെ എംഎൽഎ. വികസന പ്രശ്നങ്ങൾ ഉയർത്തി വോട്ട് തേടാനാണ് എൽഡിഎഫ് തീരുമാനം. ഇടതുപക്ഷത്ത് നിന്ന് സിപിഐയും യുഡിഎഫിൽ നിന്ന് മുസ്‍ലിം ലീഗുമാണ് മണ്ണാർക്കാട് നിന്നും മത്സരിക്കാറുള്ളത്. കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പിൽ 12325 വോട്ടിനാണ് എൻ ഷംസുദ്ദീൻ വിജയിച്ചത്. ഇത്തവണയും മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് ഷംസുദ്ദീൻ പറയുന്നു. എൻ. ഷംസുദീൻ തന്നെ ഇത്തവണയും മത്സരിക്കാനാണ് സാധ്യത. യൂത്ത് […]

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വർദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കമ്മീഷൻ പങ്ക് വച്ചു. റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ […]

Kerala

കേരളം തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്ഥര്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് എത്തും. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ നടത്താന്‍ ഉദ്ദേശിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം അടുത്ത മാസം 15ന് ശേഷം ഉണ്ടാകുമെന്ന മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി അന്തിമ […]

Kerala

സ്ഥാനാർഥി നിർണയത്തില്‍ ഗ്രൂപ്പ് വീതംവെപ്പ് വേണ്ടെന്ന് ഹൈക്കമാന്‍ഡ്; പ്രചാരണത്തിന് ആന്‍റണിയെത്തും

കോൺഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ സജീവമായി എ കെ ആന്‍റണി ഉണ്ടാകും. പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും. സീറ്റ് വിഭജനം മാനദണ്ഡങ്ങൾ തകർത്തുള്ള ഗ്രൂപ്പ് വീതം വെപ്പ് ആകരുതെന്ന നിർദേശം രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്. ഇരട്ട പദവി വഹിക്കുന്ന അധ്യക്ഷൻമാരുള്ള ഡിസിസികളിൽ മാത്രമാണ് അഴിച്ചു പണി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായി ഉമ്മൻചാണ്ടിയെ നിയമിക്കുന്നത് കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്‍ഡ് ഇന്ന് നടത്തും. അതോടൊപ്പം എ കെ ആന്‍റണിയെ കൂടി […]

Kerala

ഉമ്മന്‍ചാണ്ടിയെ നായകനാക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് ലക്ഷ്യങ്ങളേറെ..

ഉമ്മൻചാണ്ടിയെ മുന്‍നിർത്തി ഹൈക്കമാന്‍ഡ് പയറ്റുന്നത് ദ്വിമുഖ തന്ത്രം. എ ഗ്രൂപ്പിനെ കളത്തിലിറക്കുന്നതിനോടൊപ്പം യുഡിഎഫില്‍ നിന്നും അകന്ന സാമൂഹിക വിഭാഗങ്ങളെ തിരികെ എത്തിക്കാനും കഴിയുമെന്ന് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയാൽ സംസ്ഥാനത്തെ പ്രബല ഗ്രൂപ്പായ എ വിഭാഗം മനസറിഞ്ഞ് കളത്തിലിറങ്ങില്ലെന്ന് ഹൈക്കമാന്‍ഡിന് അറിയാം. പ്രവർത്തനങ്ങൾ ഏകോപിക്കാൻ എ ഗ്രൂപ്പിനുള്ള ശേഷി മറ്റാർക്കുമില്ല. ഉമ്മൻചാണ്ടി തേര് തെളിക്കുമ്പോൾ എണ്ണയിട്ട യന്ത്രം കണക്കെ എ വിഭാഗത്തിന്‍റെ ഗ്രൂപ്പ് സംവിധാനങ്ങൾ ചലിക്കും. ഒപ്പം ഘടക കക്ഷികളുടെ ആവശ്യവും […]

Kerala

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി തലവനാകും

ഉമ്മൻചാണ്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനാകും. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. അഞ്ചിലധികം പേര്‍ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുക. നേരത്തെ ഈ പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. എന്നാല്‍ […]