നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത. മൂന്നരലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളത് കൊണ്ടാണ് ഫലപ്രഖ്യാപനം പതിവിലും വൈകാനിടയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റിസൾട്ട് നൽകിയിരുന്ന ട്രെൻഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് ‘എൻകോർ’ കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം ബിഹാർ തെരഞ്ഞെടുപ്പ് ഫലമറിയാനും എൻകോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് എൻകോറിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം നൽകാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, എൻകോർ വഴി വിവരങ്ങൾ ലഭ്യമാകുന്നതും കുറച്ച് വൈകാനാണ് […]
Tag: Kerala Assembly Election 2021
വോട്ടെടുപ്പ് കഴിഞ്ഞിട്ട് മൂന്നുദിവസം: അന്തിമ പോളിംഗ് ശതമാനത്തിൽ അവ്യക്തത
വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അന്തിമ പോളിംങ് ശതമാനത്തിൽ അവ്യക്തത തുടരുന്നു. പോസ്റ്റൽ വോട്ട് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തേതിന് സമാനമായി പോളിങ്ങ് ശതമാനം എത്തുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. അധികാരത്തിൽ വരുമെന്ന പ്രതീക്ഷകളാണ് എൽഡിഎഫിനും, യു ഡി എഫിനുമുള്ളത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 74.02 ശതമാനം പോളിംങ്ങ് നടന്നുവെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. എന്നാൽ ശതമാനത്തിൽ വർധനവ് വരാൻ സാധ്യതയുണ്ട്. ആറ് ലക്ഷത്തോളം പോസ്റ്റൽ വോട്ട് ഇത്തവണ കമ്മീഷൻ […]
വോട്ടിംഗ് നില അനുകൂലമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും; നേമം അടക്കം അഞ്ച് മണ്ഡലങ്ങള്‍ നേടുമെന്ന് ബി.ജെ.പി
മികച്ച പോളിംങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്. നേമം നിലനിര്‍ത്തുന്നതിനൊപ്പം ചില മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി പോളിംങ് ശതമാനം കഴിഞ്ഞ തവണത്തിന്‍റേതിന് അത്രയും ഉയര്‍ന്നില്ലെങ്കിലും മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് കുറവില്ല. തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ ഉച്ചക്ക് മുന്‍പ് തന്നെ രേഖപ്പെടുത്തിയെന്നും അതുകൊണ്ട് പോളിംങ് ശതമാനം കുറഞ്ഞത് […]
കള്ളവോട്ട്: കണ്ണൂരില്‍ ഒരാളും ഇടുക്കിയില്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘവും കസ്റ്റഡിയില്‍
കണ്ണൂർ താഴെ ചൊവ്വയിൽ കള്ളവോട്ട് ചെയ്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്‍നാട്ടിൽ നിന്നെത്തിയ 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു കണ്ണൂർ താഴെ ചൊവ്വ എൽപി സ്കൂളിലെ 73 ആം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. താഴെ ചൊവ്വ സ്വദേശി ശശീന്ദ്രന്‍റെ വോട്ട് വലിയന്നൂർ സ്വദേശി ശശീന്ദ്രൻ രേഖപ്പെടുത്തി. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് നിയോജക മണ്ഡലം ഇടത് […]
സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ച വരെ 40 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി
സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. 1 മണി വരെ 43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃശൂരും കോഴിക്കോടുമാണ് കൂടുതല്‍ പോളിംഗ്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി പി എമ്മുകാരുടെ […]
”സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുക”; കേരളത്തോട് യുഡിഎഫിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് സോണിയ ഗാന്ധി
കേരളത്തിലെ ജനങ്ങളോട് യു.ഡി.എഫിന് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സമൂഹത്തെ ധ്രുവീകരിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ശക്തികളെ പരാജയപ്പെടുത്തുകയും സ്വേച്ഛാധിപത്യ നേതാക്കളെ നിരസിക്കുകയും ചെയ്യാനായി യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. 140 മണ്ഡലങ്ങളില്‍ നിന്നായി 957 സ്ഥാനാര്‍ഥികളാണ് കേരളത്തില്‍ ജനവിധി തേടുന്നത്. 2.74 കോടി ജനങ്ങളാണ് കേരളത്തില്‍ ഇന്ന് വോട്ട് ചെയ്യാന്‍ തയാറായിരിക്കുന്നത്. നിരവധി വൈവിധ്യങ്ങളുള്ള നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കുകയും വിഭജിക്കുകയും ചെയ്യാന്‍ മാത്രമറിയുന്ന ശക്തികള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമെന്ന് […]
”ബോംബ് പുറത്തെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞോ എന്നറിയില്ല, നേരിടാന്‍ ജനം സജ്ജമായിരുന്നു”: മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി
ഈ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് ചരിത്ര വിജയമാണ് സമ്മാനക്കാന്‍ പോകുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറയി വിജയന്‍. ജനങ്ങളുടെ കരുത്താണ് ഇവിടെ പ്രകടമാവുക. കേരളത്തില്‍ 2016 മുതല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയോ, എല്ലാത്തിലും ഒപ്പം ജനങ്ങളുണ്ടായിരുന്നു. എല്‍.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അതേ കാര്യങ്ങളാണ് യുഡിഎഫും ബിജെപിയും പയറ്റിനോക്കിയത്. ആ ഫലത്തിന്‍റെ ആവര്‍ത്തനം കുറേക്കൂടി ശക്തമായ രീതിയില്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. […]
പിണറായിയും മോദിയും വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ലെന്ന് മുരളീധരന്‍
ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്‍. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നത്. വോട്ടർമാരെ അപഹസിക്കുന്ന രീതിയാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ല. അതിന്‍റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്
വടകരയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമക്ക് പിന്തുണയുമായി എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ.കെ. രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ വടകരയില്‍ രമ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു. ആര്‍.എം.പി സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പി തീരുമാനിച്ചിരുന്നു. രമ മത്സരരംഗത്തില്ലെന്ന് […]
‘വെറും 30 മിനിറ്റ്’ യുഡിഎഫ് പ്രവർത്തകർക്ക് ശശി തരൂരിന്‍റെ ചലഞ്ച്
നിശബ്ദ പ്രചാരണ ദിനമായ ഇന്ന് യുഡിഎഫ് പ്രവർത്തകർക്ക് വ്യത്യസ്തമായ ചലഞ്ചുമായി വന്നിരിക്കുകയാണ് ശശി തരൂർ എംപി. 30 മിനിറ്റിൽ നിക്ഷപക്ഷരായ 10 വോട്ടർമാരെ വിളിച്ച് എന്തുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയണമെന്നാണ് ചലഞ്ച്. ഫേസ്ബുക്കിലൂടെയാണ് തരൂർ ചലഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം; ഇന്ന് നിശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്‍റെ സമയം അവസാനിച്ചിരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളതെന്തെന്ന് വച്ചാൽ ഇന്നത്തെ ദിവസം നിങ്ങൾ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ […]