Kerala

കോടതി മുറിയില്‍ കരയുന്ന സാഹചര്യമുണ്ടായി: വിചാരണ കോടതിക്കെതിരെ നടി ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്‍റെ മാർഗനിർദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞു. അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നും നടി അറിയിച്ചു. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ […]