ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ.സി വേണുഗോപാൽ. ഇത്തരം ശ്രമങ്ങൾ ഉണ്ടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് നേരത്തേ നിർദേശം നൽകിയിരുന്നു. ഇങ്ങനെയൊരു സാഹചര്യം എങ്ങനെയുണ്ടായി എന്ന് പരിശോധിക്കും. ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ, ഡി.കെ ശിവകുമാർ എന്നിവരെ ഹിമാചലിലേക്ക് അയച്ചിട്ടുണ്ട്. നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. (himachal pradesh kc venugopal) ഹിമാചല്‍ നിയമസഭയിലെ ബഹളത്തെ തുടര്‍ന്ന് 14 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. ബജറ്റ് വോട്ടെടുപ്പിന് മുമ്പ് 14 ബിജെപി […]
Tag: kc venugopal
‘അഴിമതിയില്‍ മുങ്ങിക്കുളിച്ച, ബിജെപി ഭരണം ജനങ്ങള്‍ക്ക് മടുത്തു’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പെന്ന് കെ സി വേണുഗോപാല്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസ് കാഴ്ചവച്ചത് ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച്, ജനങ്ങള്‍ക്ക് മടുത്ത ഭരണമാണ് ബിജെപിയുടേതെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം ആദ്യ ക്യാബിനറ്റില്‍ തന്നെ നടപ്പാക്കുമെന്നും വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ 24നോട് പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കാഴ്ചവച്ചത് ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി […]
ഇന്നത്തെ ഭാരത് ജോഡോ യാത്രയിൽ വൻ സ്ത്രീ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ; കെ.സി വേണുഗോപാൽ
സുരക്ഷാ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ തുടർന്നും പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ അറിയിച്ചു. ഇന്നത്തേത് വനിതകളുടെ യാത്രയാണ്. വൻ സ്ത്രീ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കാമെന്നാണ് സുരക്ഷാ ഏജൻസികൾ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ കാശ്മീർ താഴ്വരയിൽ എത്തിയപ്പോൾ രാഹുലിന്റെ സുരക്ഷ പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ […]
പ്രിയങ്കയും വേണുഗോപാലുമടക്കം ദേശീയ സമിതിയില്‍ തുടര്‍ന്നേക്കും; പാര്‍ലമെന്ററി നേതൃസ്ഥാനങ്ങളിലെ പുനഃസംഘടനയും ഉടന്‍
കോണ്‍ഗ്രസ് ദേശീയ സമിതിയില്‍ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും തുടരുമെന്ന് സൂചന. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ്, അജയ് മാക്കാന്‍, രണ്‍ ദീപ് സിംഗ് സുര്‍ജ്ജേവാല മുതലായവരാകും പുതിയ ദേശീയ സമിതിയിലും തുടരുക. സച്ചിന്‍ പൈലറ്റ് , ഗൌരവ് ഗഗോയ് എന്നിവരും ദേശീയ നേത്യത്വത്തിന്റെ ഭാഗമാകും. കോണ്‍ഗ്രസ് പാര്‍ലമെന്ററി നേത്യസ്ഥാനങ്ങളിലെ പുന:സംഘടനയും ഉടനുണ്ടായേക്കും. രാജ്യസഭയില്‍ മുകള്‍ വാസ്‌നിക്ക്, പി.ചിദംബരം തുടങ്ങിയ പേരുകള്‍ പരിഗണനയിലുണ്ട്. ലോകസഭയില്‍ മനീഷ് തിവാരി സഭാ നേതാവായ് പരിഗണിയ്ക്കപ്പെടും. അതേസമയം […]
പാർലമെന്ററി പാർട്ടി സ്ഥാനങ്ങളിലെ നേതൃമാറ്റം; കോൺഗ്രസിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.
പാർലമെന്ററി പാർട്ടി സ്ഥാനങ്ങളിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. രാജ്യസഭയ്ക്കൊപ്പം ലോക്സഭയിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം. ഒരാൾക്ക് ഒരു പദവി നിബന്ധന പ്രകാരം അധീർ രഞ്ജൻ ചൗധരിയ്ക്ക് സ്ഥാനം നഷ്ടമായേക്കും. രാജ്യസഭയിൽ മുകുൾ വാസ്നിക്കും കെസി വേണുഗോപാലും പരിഗണനയിലുണ്ട്. മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ചിട്ടാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയെ പരിഗണിക്കണം എന്നാണ് ഇപ്പോൾ കമൽനാഥ് മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുക്കാത്ത പശ്ചാത്തലത്തിൽ 2024 […]
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ : മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് കെ.സി വേണുഗോപാൽ
സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വെളിപ്പെടുത്തലിന്റെ വാസ്തവം അന്വേഷിക്കണമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സിപിഐഎമ്മും ബിജെപിയും ഒത്തുകളിച്ച് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. നാഷനൽ ഹെറാൾഡ് കേസിൽ കൊവിഡ് ഭേദമായ ശേഷം സോണിയ ഗാന്ധി ഇഡി ഓഫിസിൽ ഹാജരാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ ശക്തമായി ചെറുക്കും. നൂപൂർ ശർമ്മയുടെ പ്രവാചക നിന്ദ […]
പി.സി.ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കെ.സി.വേണുഗോപാല്‍
മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അറസ്റ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ നാടകത്തിന്റെ ഭാഗമാണ്. തീവ്ര വര്‍ഗീയ നിലപാടുള്ളവരെ തലോടുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി.സി.ജോര്‍ജിനെ ജയിലിലേക്ക് മാറ്റി. പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച […]
‘കേരളത്തിലുള്‍പ്പെടെ പുനസംഘടനയുണ്ടാകും’;പാര്‍ട്ടി അടിമുടി മാറുമെന്ന് കെ സി വേണുഗോപാല്‍
ചിന്തന്‍ ശിബിരിലെ തീരുമാനമനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുനസംഘടനയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചിന്തന്‍ ശിബിരത്തിലൂടെ പാര്‍ട്ടി കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി സംഘടനയെ ശക്തിപ്പെടുത്തും. ജി 23 മാധ്യമങ്ങളുണ്ടാക്കിയതാണെന്നും വിമത ശബ്ദങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്നുമാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. സംഘടനയെ അടിമുടി ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംഘടനയുടെ വിവിധ തലങ്ങളിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ […]
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു. അതേസമയം, നേമത്ത് കെ.മുരളീധരനെ മത്സരിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേമത്ത് രുത്തനായ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. സിപിഐഎം സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതികരണങ്ങൾ സിപിഐഎമ്മിൽ നിന്ന് തന്നെകാണുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. എന്നാൽ പി.സി ചാക്കോയുടെ രാജി വിഷയത്തെ കുറിച്ച് മുല്ലപ്പള്ളി പ്രതികരിച്ചില്ല. വിഎം സുധീരൻ മാത്രമാണ് കോൺഗ്രസ് […]