Kerala

‘കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്’; അദ്ദേഹം മന്ത്രിയാകാൻ യോഗ്യനെന്ന് എകെ ശശീന്ദ്രൻ

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. (ganesh kumar saseendran minister) മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. […]

Kerala

അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല; ഉദയനിധി സ്റ്റാലിന് എതിരെ കെ.ബി ഗണേഷ് കുമാർ

സനാതന ധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എ രം​ഗത്ത്. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാർ പറയാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട്. അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു. വിശ്വാസങ്ങളേയും ആചാരങ്ങളേയു ചോദ്യം ചെയ്യുന്നത് ശരിയല്ല. അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് […]

Kerala

‘ക്ലബിന്റെ ഇംഗ്ലിഷ് അർത്ഥമല്ല ചോദിച്ചത്, താരസംഘടന സ്വകാര്യ സ്വത്തല്ല’; ​ഗണേഷ് കുമാർ

നടൻ ഇടവേള ബാബുവിന് മറുപടിയുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കി. താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് എന്തിനാണെന്ന് പറയണം. ‘അമ്മ’ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും, ദിലീപ് കേസിലെടുത്ത നിലപാട് വിജയ് ബാബുവിനോടും വേണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ആരെ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഈ പ്രസ്താവ. ക്ലബെന്ന പരാമർശം ഇടവേള ബാബു നടത്തുമ്പോൾ മോഹൻലാൽ തിരുത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് മോഹൻലാലിന് കത്ത് നൽകുമെന്നും […]