ശ്രീനഗര്‍: ഷോപ്പിയാനില്‍ മൂന്നു കശ്മീരി യുവാക്കളെ സൈനിക ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നത് 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കാന്‍ വേണ്ടിയെന്ന് കുറ്റപത്രം. 62 രാഷ്ട്രീയ റൈഫിള്‍സ് ക്യാപ്‌റ്റന്‍ ഭൂപേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ ജൂലൈ 18നായിരുന്നു വ്യാജ ഏറ്റുമുട്ടല്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് കുറ്റപത്രത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റജൗരി സ്വദേശികളായ ഇംതിയാസ് അഹ്‌മദ് (20) , അബ്‌റാര്‍ അഹ്‌മദ് (25), മുഹമ്മദ് അബ്‌റാര്‍ (16) എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്, തദ്ദേശവാസികളായ താബിഷ് നസീര്‍, […]
Tag: Kashmir
ജമ്മു കശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ..
ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചു. ജമ്മു കശ്മീർ ഹൈവേയിൽ സുരക്ഷ ശക്തമാക്കി.
കശ്മീരില്‍ നാല് സെെനികര്‍ക്ക് വീരമൃത്യു
കശ്മീരിലെ കുപ്‍വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ബി.എസ്.എഫ് ജവാനുമാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. നിയന്ത്രണ രേഖയോട് ചേർന്ന കുപ്വാരയിലെ മാച്ചിൽ സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു കമാന്‍ഡിംഗ് ഓഫീസർ ഉൾപ്പടെ നാല് സൈനികർക്കാണ് ജീവൻ നഷ്ടമായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട ബി.എസ്.എഫ് സേന പ്രതികരിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പ്രതിരോധ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിസ്ബുൽ മുജാഹിദീൻ തലവൻ […]
കശ്മീർ, സി.എ.എ – എൻ.ആർ.സി: ബെെഡൻ പറഞ്ഞത്…
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതിനിടെ ചർച്ചയായി പഴയ വിദേശ നിലപാടുകൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ എവ്വിധമായിരിക്കും ഇന്ത്യയോടുള്ള സമീപനം എന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കശ്മീർ, പൗരത്വ നിയമ ഭേദഗതികളെ കുറിച്ചുള്ള ബെെഡന്റെ പോളിസി പേപ്പറിലെ ഭാഗങ്ങള്‍ സോഷ്യൽ മീഡിയ കുത്തിപൊക്കിയത്. കശ്മീരിൽ മനുഷ്യാവകാശങ്ങൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്നാണ് ജോ ബെെഡൻറെ നയരേഖയില്‍ പറയുന്നത്. കശ്മീരി ജനതയുടെ അവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യ ശ്രദ്ധ പുലർത്തണമെന്ന് നയരേഖ പറയുന്നു. സമാധാനപരമായ പ്രതിഷേധം തടയുന്നതും ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള […]
കശ്മീരിൽ ഏറ്റുമുട്ടൽ; ജവാൻ വീരമൃത്യുവരിച്ചു
കശ്മീരിലെ ബുദ്ഗാമിൽ സിആർപിഎഫ് സംഘത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യുവരിച്ചു. സിആർപിഎഫിന്റെ പട്രോളിംഗ് സംഘത്തിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. കൂടാതെ അവന്തിപോരയിലെ ത്രാൽ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒരു ഭീകരനെ വധിച്ചു. സംയുക്ത സേനയുടെ ഭീകരവിരുദ്ധ നടപടിയിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് സേന നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ പിടിച്ചെടുത്തു.
കശ്മീരിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും; ബിൽ ലോക്‌സഭ പാസാക്കി
കശ്മീരി ജനസംഖ്യയുടെ മൂന്ന് ശതമാനം പോലും ആളുകൾ സംസാരിക്കാത്ത ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ കൂടുതൽ പേർ ഉപയോഗിക്കുന്ന ഗോജ്രി, പഹാഡി, പഞ്ചാബി ഭാഷകൾ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ഹിന്ദിയടക്കം മൂന്ന് ഭാഷകളെക്കൂടി ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ഹിന്ദി, കശ്മീരി, ഡോഗ്രി എന്നീ ഭാഷകൾക്ക് ഔദ്യോഗിക പദവി നൽകുന്ന ‘ജമ്മു ആന്റ് കഷ്മീർ ഒഫീഷ്യൽ ലാംഗ്വേജസ് ബിൽ 2020’ ആണ് ലോക്‌സഭയിൽ ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി അവതരിപ്പിച്ചത്. നിലവിൽ […]
കശ്മീര്‍ ജനത ‘വെര്‍ച്വല്‍ കാരാഗൃഹ’ത്തില്‍ അകപ്പെട്ട് ഒരു വര്‍ഷം; ഓര്‍മ്മപ്പെടുത്തലുമായി പി ചിദംബരം
കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണെങ്കിലും ഇത്തരം സത്യങ്ങങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ മറച്ചുപിടിക്കുകയാണെന്നും ചിദംബരം ആരോപിച്ചു കഴിഞ്ഞ ഒരു വര്‍ഷമായി കശ്മീര്‍ ജനത ഒരു ‘വെര്‍ച്വല്‍ കാരാഗൃഹ’ത്തിന്‍റെ തുറുങ്കിലകപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ പാരമ്പര്യം ദിനംപ്രതി മങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. തടങ്കലില്‍ തുടരുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ ജയില്‍ മോചിതനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധിയായ ട്വീറ്റുകളിലൂടെയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണെങ്കിലും ഇത്തരം സത്യങ്ങങ്ങള്‍ സര്‍ക്കാര്‍ […]
കശ്മീര്‍ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍
ജമ്മു കശ്മീർ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. നേതാക്കളുടെ വീട്ട് തടങ്കൽ, മാധ്യമ, സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കുക. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സീതാറാം യെച്ചൂരി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് ആദ്യം പരിഗണിക്കുക. കശ്മീര് സന്ദര്‍ശിച്ച് നേരത്തെ യെച്ചൂരി നല്കിയ സത്യവാങ്മൂലം പരിഗണിച്ച് തരിഗാമിയെ ചികിത്സക്കായി എയിംസിലേക്ക് മാറ്റാന് കോടതി ഉത്തരവിട്ടിരുന്നു. […]