കശ്മീരിൽ വച്ച് നടൻ ഇമ്രാൻ ഹാഷ്മിയ്ക്ക് നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. തനിക്ക് നേരെ ആക്രമണമുണ്ടായെന്നത് തെറ്റായ വാർത്തയാണ്. കശ്മീർ ജനത തന്നെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത് എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ച് കല്ലേറുണ്ടായെന്നും നടന് പരുക്കേറ്റെന്നുമാണ് വാർത്തകൾ വന്നത്. ‘കശ്മീർ ജനത ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഊഷ്‌മളമായ വരവേൽപ്പായിരുന്നു. ശ്രീനഗറിലും പഹൽഗാമിലും ചിത്രീകരണത്തിനെത്താൻ കഴിഞ്ഞു […]
Tag: Kashmir
നാടിന്റെ നന്മയ്ക്കായി വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജലീല്‍; നടപടി സിപിഐഎം നിര്‍ദേശപ്രകാരം
ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കശ്മീരുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം പിന്‍വലിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞു. സിപിഐഎം നിര്‍ദേശിച്ച പ്രകാരമാണ് ജലീല്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. വിവാദ പോസ്റ്റില്‍ ജലീല്‍ രാവിലെ നല്‍കിയ വിശദീകരണം […]
ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ
വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ രംഗത്ത്. ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കശ്മീരിനെപ്പറ്റിയുള്ള ഇന്നത്തെ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനൊടുവിൽ വാൽക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം അറിയിച്ചത്. ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാനാണ് നീക്കം. കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ […]
കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ്: യാസിന്‍ മാലിക്കിന് ജീവപര്യന്തം
കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിനതടവ്. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 10,000 രൂപ പിഴയും വിധിച്ചു. യുഎപിഎ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കശ്മീർ വിഘടനവാദി നേതാവിനെതിരെ തെളിഞ്ഞത്. നേരത്തെ യാസിൻ മാലിക് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ഭീകരവാദ ഫണ്ടിംഗ് കേസില്‍ ശിക്ഷിക്കപ്പെട്ട കശ്മീരി നേതാവ് യാസിന്‍ മാലിക്കിനെതിരായ കുറ്റപത്രത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ലെറ്റര്‍ഹെഡിന്റെ പകര്‍പ്പ് ഇയാളുടെ വീട്ടുപരിസരത്ത് നിന്ന് പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ‘ആ ലെറ്റര്‍ഹെഡില്‍, […]
ദേശവിരുദ്ധ പോസ്റ്റ് : ‘ദി കശ്മീർ വാല’ എഡിറ്റർ അറസ്റ്റിൽ
സമൂഹ മാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് കശ്മീരിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ‘ദി കശ്മീർ വാല’ എന്ന ഓൺലൈൻ പോർട്ടലിന്റെ എഡിറ്റർ ഫഹദ് ഷായാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. തീവ്രവാദ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും നിയമപാലന സംവിധാനത്തിന് തടസ്സം വരുത്തുന്ന തരത്തിൽ സാധാരണ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഫഹദ് ഷായുടെ പോസ്റ്റുകളെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ” അന്വേഷണം പുരോഗമിക്കവേ ഫഹദ് ഷാ എന്ന് പേരുള്ളയാളെ അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോൾ പൊലീസ് റിമാൻഡിലാണ്. കൂടുതൽ അന്വേഷണം […]
ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുല്‍ഷാന്‍ ചൗക്കില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. കശ്മീരിലെ കുടിയേറ്റ തൊഴിലാളികള്‍ക്കും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം താഴ്വരയില്‍ നടക്കുന്ന ആദ്യത്തെ വലിയ വലിയ ഭീകരാക്രമണമാണിത്. വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ജമ്മുകശ്മീര്‍ […]
കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. രണ്ടാഴ്ചയായി ഭീകരവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് സുരക്ഷയൊരുക്കുന്നത്. പുഛല്‍ മേഖലയില്‍ വച്ച് രണ്ട് ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു. ഇവരുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. ഗുല്‍ഗാവിലെ സോദര്‍ മേഖലയില്‍ വച്ചാണ് രണ്ട് ഭീകരരെ വധിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയെ വധിച്ചത് അസ്ദ്വാരയില്‍ വച്ചാണ്. ഇയാള്‍ മുതിര്‍ന്ന നേതാവാണെന്നും വിവരം. വ്യോമകേന്ദ്രത്തിലുണ്ടായ ആക്രമണത്തിന് […]
ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് 2,50,000 രൂപ
ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തത് 2,50,000 രൂപ. ജമ്മു കശ്മീരിലെ നൗഷേരയിലാണ് സംഭവം. ഭിക്ഷക്കാരിയെ അഭയകേന്ദ്രത്തിലാക്കിയ ശേഷം അവരുടെ താമസസ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് സന്നദ്ധപ്രവര്‍ത്തകര്‍ പണം കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ചുവെച്ച നിലയിലാണ് നോട്ടുകളും കറന്‍സികളും കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്‌ദേവ് സിങ് ശ്യാമളിന്റെ നിര്‍ദേശപ്രകാരം പൊലീസ് സ്ഥലത്തെത്തി. ഏറെ സമയമെടുത്താണ് നാണയങ്ങള്‍ അടങ്ങിയ വലിയ തുക സന്നദ്ധപ്രവര്‍ത്തകര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പണം ഷെല്‍ട്ടര്‍ ഹോമിലെത്തി സ്ത്രീക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ […]
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ ആനന്ദ്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനന്ദ്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഓപ്പറേഷന്‍ പുരോഗമിക്കുന്നതായി പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചങ്ങരംകുളത്ത് നിന്നും അമ്പത് നാൾ കൊണ്ട് സൈക്കിളിൽ കശ്മീരിലെത്തി ഷഹീർ
ഒന്നര മാസത്തെ സൈക്കിൾ യാത്രക്കൊടുവിൽ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷഹീർ കശ്മീരിലെത്തി. ജന്മനാടായ ചങ്ങരംകുളം ഉദിന്നുപറമ്പിൽ നിന്ന് ആരംഭിച്ച യാത്ര പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റര്‍ താണ്ടിയാണ് എത്തിയത്. ചൊവ്വാഴ്ച യാത്ര ശ്രീനഗറിൽ വിജയകരമായി പൂർത്തിയാക്കി. ജനുവരി 20 ന് ആരംഭിച്ച യാത്ര അമ്പതാം ദിവസമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്. സൈക്കിളിൽ ഒറ്റക്ക് രാജ്യം ചുറ്റണമെന്നത് രണ്ടു വർഷം മുൻപത്തെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കാലം അതിനുള്ള […]