Kerala

കാസർഗോട്ടെ ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കാസർഗോട്ട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാർത്ഥി മരിച്ചതും വലിയ വാർത്തയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം […]

Health Kerala

ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി. വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ ചികിത്സയിലുള്ളവര്‍ക്കുമുള്ളത്. അതിനാല്‍ കൂടുതല്‍ പേരില്‍ ഷിഗെല്ല […]

Kerala

കാസര്‍ഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു

കാസര്‍ഗോഡ് കുണ്ടംകുഴിയിലെ തോണിക്കടവ് പുഴയില്‍ ബന്ധുക്കളായ മൂന്നുപേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ പത്ത് പേരടങ്ങുന്ന സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ പുഴയില്‍ കുളിക്കാനിറങ്ങിത്. മനീഷ് അപകടത്തില്‍പ്പെട്ടതോടെ നിതിന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് മൂന്നുപേരും അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പാണ് നിതിന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയത്.

Kerala

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍; കുറവ് കാസര്‍ഗോഡ്

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. മലപ്പുറം ജില്ലയിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുറവ് കാസര്‍ഗോഡ് ജില്ലയിലാണ്. 2016 മുതല്‍ 2021 വരെയുള്ള പൊലീസിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചു. 399 കേസുകളാണ് കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മറ്റു ജില്ലകളിലെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് […]

Kerala

കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും

പ്രതിഷേധങ്ങൾക്കൊടുവിൽ കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.(Kasargode) നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മാസം ജില്ല സന്ദർശിച്ച ആരോഗ്യ മന്ത്രി ഡിസംബർ ആദ്യവാരം ഒപി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങിയില്ല. കൂടാതെ കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് ജീവനക്കാരെ സ്ഥലം […]

Kerala

മാനദണ്ഡങ്ങള്‍ മറികടന്ന് കോവിഡ് നിയന്ത്രണങ്ങള്‍; പൊലീസ് പൊതുജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപണം

സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ കോവിഡ് നിയന്ത്രങ്ങളുടെ പേരിൽ പൊലീസ് വ്യാപാരികളെയും പൊതുജനങ്ങളെയും പീഡിപ്പിക്കുന്നതായി ആരോപണം. കാസർകോട് മേൽപറമ്പ് പൊലീസാണ് ചെമ്മനാട് പഞ്ചായത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാർ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ നിർദേശം അനുസരിച്ച് ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്കിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളില്‍ കാറ്റഗറി തിരിച്ചാണ് ലോക്ക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കാസർകോട് ചെമ്മനാട് പഞ്ചായത്ത് ബി കാറ്റഗറിയിലാണ്. അതായത് ശരാശരി ടി.പി.ആർ നിരക്ക് 20 ശതമാനത്തിന് താഴെ. […]

Kerala

കാസർകോട് ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

കാസർകോട് ബേക്കലിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെയും കോസ്റ്റൽ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. രാത്രി എഴു മണിയോടെ കാസർകോട് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം സംഭവിച്ചത്.

Kerala

വടക്കൻ മലബാറിൽ കനത്ത മഴ; കാസർഗോട്ട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി

വടക്കേ മലബാറിൽ മഴ കനത്തു. കാസർഗോഡ് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കണ്ണൂരിൽ മലയോര മേഖലയിലും വെള്ളം കയറി. വയനാട് മുണ്ടക്കൈ ഭാഗത്ത് ഇന്നലെ രാത്രിയോടെ വീണ്ടും നേരിയ ഉരുൾപൊട്ടലുണ്ടായി. ആളുകളെ നേരത്തെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി മുതൽ നിർത്താതെ പെയ്ത മഴയിൽ കാസർകോട് ജില്ലയിലെ പ്രധാന മൂന്ന് പുഴകൾ കരകവിഞ്ഞൊഴുകി. തേജസ്വിനി പുഴ അടക്കമാണ് കര കവിഞ്ഞത്. വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ്ഗ്,കാസർക്കോട് താലൂക്കുകളിലായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നിലവിൽ 17 കുടുംബങ്ങളെ മാറ്റി […]

Kerala

തിരുവനന്തപുരത്ത് രോഗവ്യാപനത്തിന് കുറവില്ല; കാസര്‍കോടും രോഗികള്‍ കൂടുന്നു

സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ വലിയ കോവിഡ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിന് കുറവില്ല. സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5 വലിയ ക്ലസ്റ്ററുകൾ ജില്ലയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 6 പൊലീസുകാർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. കോർപറേഷൻ മേയറും സ്വയം നിരീക്ഷണത്തിലാണ്. രോഗ വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ […]

Kerala

കാസര്‍കോട് സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചത് കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചത്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ മാത്രം ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 102 ആയി. ചൊവ്വാഴ്ച 20 പേര്‍ക്ക് കൂടി സമ്പര്‍ക്കം വഴി […]