Kerala

പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവം; നീതി തേടി കുടുംബം

കാസര്‍ഗോഡ് ചിറപ്പുറത്ത് പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. യുവാവ് മരിച്ച് എട്ട് വര്‍ഷത്തിനിപ്പുറവും നിയമ പോരാട്ടത്തിലാണ് ബന്ധുക്കള്‍. ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിട്ടും സംഭവത്തില്‍ പൊലീസിന് പങ്കില്ലെന്ന നിഗമനത്തിലാണ് ഒടുവിലെ ക്രൈംബ്രാഞ്ച് അന്വേഷണവും എത്തിയത്. 2014 ജനുവരി മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുന്ന കണ്ടതിനെ തുടര്‍ന്നാണ് മരിച്ച ശശിധരനും മറ്റൊരു സുഹൃത്തും ഭയന്ന് ഓടിയത്. ശശിധരന്റെ കൂടെ കിണറ്റില്‍ വീണ സുഹൃത്ത് ഉള്‍പ്പടെ […]

Kerala

കാസര്‍ഗോഡ് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കാസര്‍ഗോഡ് 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സമീറാണ് പിടിയിലായത്. കാറില്‍ കടത്തുന്നതിനിടെ മൊഗ്രാലില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Kerala

കാസർഗോഡ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെല്ലിക്കട്ട സ്വദേശി അറഫാത്ത്, തളങ്കര സ്വദേശി ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്‌ജുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി.

Kerala

കാസർഗോഡ് ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർഗോഡ് ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ ബഷീർ, ഒരു തൊഴിലാളിയുമാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെയാണ് പന്തല്‍ തകര്‍ന്നു വീണത്. 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പന്തലിന്റെ മുകള്‍ ഭാഗം ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. കുട്ടികള്‍ക്ക് തലയ്ക്കും മുഖത്തും മുറിവ് പറ്റിയിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. നിർമാണത്തിലെ അപാകതയാണ് […]

Kerala

കാസർഗോഡ് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Kerala

കാസര്‍ഗോഡ് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകർന്ന് വീണ് അപകടം. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. ഇന്നലെയാണ് ബേക്കൂര്‍ സ്കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.

Kerala

കാസർഗോഡ് ചരക്ക് വണ്ടിയിൽ കടത്തിയ പാൻ മസാല ശേഖരം പിടികൂടി

കാസർഗോഡ് ചരക്ക് വണ്ടിയിൽ കടത്തുകയായിയിരുന്ന പാൻ മസാല ശേഖരം പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ടു പേരെ കാസർഗോഡ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഉദയചന്ദ്രൻ, അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്. അറുപതിനായിരം പാൻമസാല പാക്കയ്റ്റുകളാണ് പിടികൂടിയത്. മംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് ഉള്ളി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

Kerala

കാഞ്ഞങ്ങാട് ഫിഷറീസ് ഹൈസ്കൂളിലെ 43 വിദ്യാർത്ഥികൾക്ക് അസ്വസ്ഥത; ആശുപത്രിയിൽ ചികിത്സ തേടി

കാസർഗോഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞങ്ങാട് ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 37 കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആറ് കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ സ്കൂളിൽ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയല്ല കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകാൻ കാരണമെന്നാണ് ഡിഎംഒ പറയുന്നത്. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കുട്ടികളെ ഡിസ്ചാർജ് […]

Kerala

എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ വീണ്ടും മരണം

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരുകുട്ടി കൂടി മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ എട്ടുവയസുള്ള മകൻ ശ്രീരാജാണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയിലായിരുന്നു മരണം. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ശ്രീരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ശ്രീരാജ് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിലില്ല. 2017-ൽ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുത്തെങ്കിലും പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിരുന്നില്ല. ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്. എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ […]

Kerala

കാസർഗോട്ടെ ഭക്ഷ്യവിഷബാധ; സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

കൂൾബാറിലെ ഭക്ഷ്യസാമ്പിളുകൾ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് സാന്നിധ്യം കണ്ടെത്തിയത്. ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജിയണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്. ഷിഗെല്ല, സാൽമണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്. അതിനിടെ കാസർഗോട്ട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ ഹൈക്കോടതി കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ നിലപാടറിയിക്കാൻ […]