Kerala

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് ; നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുൻ പ്രസിഡന്റ് കെ കെ ദിവാകരൻ,ടി എസ് ബൈജു , വി കെ ലളിതൻ, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സി പി ഐ എം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.കേസ് സി ബി […]

Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന ഹർജിയിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സംസ്ഥാന സർക്കാർ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു . എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാർ ഹർജിയിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ കോടതിയോട് സാവകാശം തേടി. സിബി ഐയ് ക്കും ഇ ഡി യ്ക്കും […]

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ്; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രതികളെ ബാങ്കില്‍ തെളിവെടുപ്പിനെത്തിച്ചു. പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. കേസിലെ ഒന്നാംപ്രതിയാണ് സുനില്‍കുമാര്‍. ഭരണസമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ ഇയാള്‍ പലര്‍ക്കും ബാങ്കില്‍ അംഗത്വം നല്‍കിയെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവില്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു പേരാണ് പ്രതികളായിട്ടുള്ളത്. ഈ ആറു പേരും 50 കോടിയിലധികം രൂപ വിദേശത്തേക്ക് […]

India Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിനാമി പണമുപയോഗിച്ച് പ്രതികൾക്ക് കൊച്ചിയിലും ബിസിനസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ബിനാമി പണമുപയോഗിച്ച് കൊച്ചിയിലും ബിസിനസുള്ളതായി കണ്ടെത്തൽ.വിദേശത്തേക്ക് കടന്ന പ്രതി കിരൺ കൊച്ചിയിൽ ബിനാമി പണമുപയോഗിച്ച് ബിസിനസ് നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂളെക്‌സ് എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങളുടെ കമ്പനിയാണ് പ്രതികൾ നടത്തിയിരുന്നത്. ബിജു കരീമിന്റെ ബിനാമി പണമാണ് ഇതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 44 ആധാരങ്ങൾ വച്ച് പ്രതികൾ 23 കോടി രൂപ കൊച്ചിയിൽ എത്തിച്ചിരുന്നു. ഈ പണം ഉപയോഗപ്പെടുത്തിയായിരുന്നു ബിസിനസ് ആരംഭിച്ചത്. കരുവന്നൂർ സർവീസ് സഹകരണ […]

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സിപിഐഎമ്മിന്റെ അറിവോടെയെന്ന് പ്രതിപക്ഷം

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വായ്‌പാ വിതരണത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം. ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നത് സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഷാഫി പറമ്പിൽ എംഎൽ എ ആരോപിച്ചു. സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റിന്റെ പേരിൽ 13 കോടി രൂപ വായ്പ നൽകി. ബാങ്കിൽ തട്ടിപ്പിന്റെ പരമ്പരയാണ് നടന്നതെന്ന് പ്രതിപക്ഷം കൂട്ടിച്ചേർത്തു. തട്ടിപ്പ് വർത്തയായപ്പോഴാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മൂന്ന് […]