തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ബാധ്യത തീർക്കാൻ കേരള ബാങ്ക് 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കും. ജില്ലയിലെ 136 സഹകരണ ബാങ്കുകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ 50 കോടി സമാഹരിക്കും. ഈ മാസം എട്ടാം തിയതിയോടെ ഇതിനായി പ്രത്യേക സർക്കാർ ഉത്തരവ് ഇറങ്ങുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ വ്യക്തമാക്കി. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ കോൺസൊർഷ്യം രൂപീകരിച്ച് പണം സമാഹരിക്കാനാണ് കേരള ബാങ്ക് തീരുമാനം. 7 ശതമാനം പലിശക്ക് 3 വർഷത്തേക്കാണ് പണം […]
Tag: karuvannur-bank
കരുവന്നൂർ തട്ടിപ്പ് കേസ്: പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു. തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. കഴിഞ്ഞ മാസം 24 ന് ഇരിങ്ങാലക്കുടയിൽ വച്ചായിരുന്നു വിവാഹം നടന്നത്. കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളാണ് അമ്പിളി. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങളായ ബാങ്കിലെ ചില മുൻ ഉദ്യോഗസ്ഥർക്ക് എതിരെ സിപിഐഎം നടപടി […]