Kerala

കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചൈനീസ് വിസാ കോഴക്കേസിൽ കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ കാർത്തി ചിദംബരം മുൻകൂർ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കാർത്തി ഹൈക്കോടതിയെ സമീപിച്ചത്. 2011 ൽ കാർത്തി ചിദംബരത്തിന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ 263 ചൈനീസ് പൗരൻമാർക്ക് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി വിസ നൽകി എന്നതാണ് കാർത്തിക്കെതിരെയുള്ള […]

National

ചൈനീസ് വീസ കോഴക്കേസ്; കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു.താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് […]

National

കാർത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റിൽ

കാർത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റിൽ. എസ്. ഭാസ്കർ രാമനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 263 ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ വിസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി കാർത്തി ചിദംബരം വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. പി. ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വിവിധയിടങ്ങളിലെ വസതികളിലും ഓഫിസുകളിലുമായിരുന്നു സിബിഐ റെയ്ഡ് നടക്കുന്നുണ്ട്. ഇന്നലെ ചിദംബരത്തിന്റെ അടക്കം വീടുകളിൽ സിബിഐ റെയ്‌ഡ്‌ നടത്തിയിരുന്നു. റെയ്ഡിൽ നിർണായക രേഖകൾ കണ്ടെത്തിയതായി സിപിഐ അറിയിച്ചു. നേരത്തെ ലഭിച്ച വിവരങ്ങളും തെളിവുകളും സാധൂകരിക്കുന്ന രേഖകളാണ് […]