സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടകയിലെ കാമ്പസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്. 1983ലെ കർണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകളിലും സ്കൂളുകളിലും യൂണിഫോം നിർബന്ധമാക്കിയത്. കഴിഞ്ഞ നാലു ദിവസവും കർണാടകയിലെ കുന്താപ്പുർ ഗവണ്‍മെന്‍റ് പി യു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യർഥികളെ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ബലം പ്രയോഗിച്ചാണ് ക്യാമ്പസിൽ നിന്നും നീക്കിയത്. ഹിജാബ് ധരിച്ചവർക്ക് വിഭ്യാഭ്യാസം […]
Tag: Karnataka
”സരസ്വതി ദേവിക്ക് ആരോടും വിവേചനമില്ല”; ഹിജാബ് വിലക്കിൽ രാഹുൽ ഗാന്ധി
കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പെൺമക്കളുടെ ഭാവിയാണ് നടപടിയിലൂടെ കവരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. വിദ്യാർത്ഥികളുടെ ഹിജാബിനെ അവരുടെ വിദ്യാഭ്യാസത്തിനു വിഘാതമാക്കിത്തീർക്കുന്നതിലൂടെ ഇന്ത്യയുടെ പെൺമക്കളുടെ ഭാവിയാണ് നാം കവരുന്നതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സരസ്വതി ദേവി എല്ലാവർക്കുമാണ് അറിവ് നൽകുന്നതെന്നും അവർക്ക് അക്കാര്യത്തിൽ വേർതിരിവൊന്നുമില്ലെന്നും രാഹുൽ കുറിച്ചു. By letting students’ hijab come in the way of their education, we […]
കർണാടകയിൽ ഗവ. കോളേജില്‍ വീണ്ടും ഹിജാബ് വിലക്ക്; ക്ലാസില്‍ പങ്കെടുക്കുന്നത് തടഞ്ഞു
കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം. ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം […]
കൊവിഡ് വ്യാപനം; കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന
കൊവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ബെംഗളൂരുവിൽ സ്‌കൂളുകളും കോളജുകളും മറ്റന്നാൾ മുതൽ അടച്ചിടും. കേരള അതിർത്തിയിൽ കർശന പരിശോധന തുടരുന്നു. സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ മാത്രമേ പാടുള്ളു. 24 മണിക്കൂറിനുള്ളിൽ 147 ഒമിക്രോൺ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 85 ശതമാനവും ബെംഗളൂരുവിലാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കും. മാളുകൾ, […]
കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എന്നാൽ ഡിജെ പോലുള്ള പാർട്ടികൾ പാടില്ല. അപ്പാർട്മെനന്റുകളിലും പാർട്ടികൾക്ക് നിരോധനമുണ്ട്. കൊവിഡും ഒമിക്രോണും സംസ്ഥാനത്ത് വ്യാപിയ്ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. തമിഴ്നാട്ടിലും പുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്. വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയിൽ കർശന നിയന്ത്രണങ്ങളില്ല. എന്നാൽ കൊവിഡ് പ്രൊട്ടോകോൾ പാലിയ്ക്കണമെന്നും രണ്ട് ഡോസ് […]
കര്‍ണാടക കൊവിഡ് നിയന്ത്രണം; അതിര്‍ത്തിയില്‍ വാഹന പരിശോധന, വിദ്യാർത്ഥികൾക്കും ചികിത്സയ്ക്ക് പോകുന്നവർക്കും ഇളവ്
കർണാടക കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ വാഹനപരിശോധനയ്ക്കായി കൂടുതൽ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും നിയോഗിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും നിലവില്‍ തലപ്പാടിയില്‍ നിന്ന് കർണാടകയിലേക്ക് ഇന്ന് ആളുകളെ കടത്തിവിടുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരോട് നാളെ മുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് കരുതണമെന്നാണ് നിർദേശം. കെഎസ്ആർടിസിയും സർവീസുകൾ നടത്തുണ്ട്. നേരത്തെ കർണാടക നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള ബസ് സർവീസ് അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് നിയന്ത്രണമില്ല. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, […]
അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്; സിക്സറടിച്ച് ഷാരൂഖ് ഖാന്റെ ഫിനിഷ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്
സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്. തുടർച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. ആവേശോജ്ജ്വലമായ മത്സരത്തിൽ കർണാടകയെ 4 വിക്കറ്റിന് തമിഴ്നാട് കീഴടക്കി. 152 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാട് അവസാന പന്തിൽ ജയം പിടിക്കുകയായിരുന്നു. 15 പന്തിൽ 33 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി. (tamilnadu syed mushtaq ali) ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റൺസ് നേടിയത്. ടോപ്പ് ഓർഡർ […]
കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി
കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി. ഇതോടെ കൊവിഡ് നിയന്ത്രണത്തിൽ അയവുവരുമെന്ന് കരുതിയ അന്തർസംസ്ഥാന യാത്രക്കാർ വലഞ്ഞു. കുടക് ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കുടക് നിവാസികൾ. (Travel restrictions Karnataka extended) കൊവിഡ് പശ്ചാത്തലത്തിൽ കർണാടകത്തിലെ കുടക് ജില്ല മാക്കൂട്ടം അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 24 വരെ നീട്ടുകയായിരുന്നു. നവംബർ15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാകുവെന്ന് നേരത്തെ കുടക് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും നടപ്പായില്ല. 72 […]
മതപരിവർത്തന നിരോധന നിയമത്തിനൊരുങ്ങി കർണാടക; ബിഷപ്പുമാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ട് വരാൻ നീക്കവുമായി സർക്കാർ. സംഭവത്തിൽ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ സന്ദർശിച്ചു. മതപരിവർത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദർശനം. ബെംഗളൂരു ആർച്ച് ബിഷപ്പ് റവറന്റ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിൽ മറ്റു വിഷയങ്ങളും ചർച്ച ചെയ്തു. സംസ്ഥാനത്ത് നിർബന്ധിത മത പരിവർത്തനം നടത്തുന്നുവെന്ന വാർത്തകളെ ബാംഗ്ലൂർ ആർച് ബിഷപ്പ് റെവനനൻറ് പീറ്റർ മെക്കഡോ നിഷേധിച്ചു. ഓരോ […]
മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; സ്രവം പുനെ എൻഐവി യിലേക്ക് അയച്ചു
മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് […]