കർണാടകയിൽ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമായി. ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയുമാണ് പാഠഭാഗത്തിൽ നിന്ന് ഒഴിവാക്കിയത്. പത്താംക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ അഞ്ചാം ചാപ്റ്ററിൽ നിന്നാണ് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറുടെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം നേരത്തേ തന്നെയുണ്ടായിരുന്നു. പാഠപുസ്കതം പൂർണമായും പിൻവലിക്കണമെന്നും ആർഎസ്എസ് ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. […]
Tag: Karnataka
രാഹുലിന് പ്രവേശനമില്ല; ഒസ്മാനിയ യൂണിവേഴ്സിറ്റി തർക്കത്തിൽ വിദ്യാർത്ഥികൾ കോടതിയിൽ
രാഹുല്‍ ഗാന്ധിക്ക് ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ പ്രവേശനാനുമതി നിഷേധിച്ചത് വിവാദത്തിൽ. കാമ്പസിൽ രാഷ്ട്രീയ പരിപാടികള്‍ അനുവദിക്കില്ലെന്ന കാരണത്താലാണ് കോൺഗ്രസ് നേതാവിന് അനുമതി നൽകാത്തത്. സർവ്വകലാശാല നിലപാടിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചു. നേരത്തെ തെലങ്കാന സന്ദർശിക്കുന്ന രാഹുൽ ഒസ്മാനിയ സർവകലാശാല സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. സർവ്വകലാശാലയുടെ തീരുമാനത്തിനെതിരെ കാമ്പസിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് രാഹുൽ ഗാന്ധിക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ തെലങ്കാന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ ഔദ്യോഗികമായി അനുമതി നിഷേധിച്ചിട്ടില്ലെങ്കിലും ചില ഉദ്യോഗസ്ഥരാണ് തടസം ഉന്നയിച്ചത്. സർവകലാശാല […]
സന്തോഷ് ട്രോഫി: സൂപ്പർ സബ് ജെസിൻ; നേടിയത് അഞ്ച് ഗോളുകൾ; കേരളം ഫൈനലിൽ
സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടകയെ തകർത്ത് കേരളം. മൂന്നിനെതിരെ 7 ഗോളുകൾക്കാണ് കേരളത്തിൻ്റെ ജയം. ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് കേരളം തിരികെവന്നത്. കേരളത്തിനായി ജെസിൻ അഞ്ച് ഗോളുകൾ നേടി. ആദ്യ പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയാണ് ജെസിൻ അസാമാന്യ പ്രകടനം നടത്തിയത്. പയ്യനാട് നടന്ന മത്സരത്തിൽ കേരളം തന്നെയാണ് മികച്ചുനിന്നത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിനു മുന്നിൽ കർണാടക ചൂളി. തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. 25ആം മിനിട്ടിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കി കർണാടക ഗോളടിച്ചു. […]
സന്തോഷ് ട്രോഫി; ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനക്കാരായ കർണാടകയെ നേരിടും. ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ജയിച്ചാണ് കർണാടക സെമിയിലെത്തിയത്. 28ന് രാത്രി 8 മണിക്കാണ് കേരളം കർണാടക പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്‍റ് സ്വന്തമാക്കിയ കര്‍ണാടക […]
പരീക്ഷയ്ക്ക് ഹിജാബുമായി എന്ത് ബന്ധം? ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതി
ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകൾ ആരംഭിക്കാനിരിക്കെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. വിഷയം കൂടുതൽ പ്രക്ഷുബ്ദമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന […]
ഹിജാബ്: പരീക്ഷ എഴുതാത്തവർക്ക് അവസരം നൽകില്ലെന്ന് കർണാടക
ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന് കർണാടക.നൂറു കണക്കിന് വിദ്യാർത്ഥിനികളാണ് ഹിജാബ് വിഷയത്തിൽ പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്. പരീക്ഷ എഴുതാത്തവർക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റു ബോർഡ് പരീക്ഷകൾ പോലെ എഴുതാത്തവരെ ‘ആബ്സെൻറ് ‘ ആയി കണക്കാക്കാനാണ് കർണാടക സർക്കാർ തീരുമാനം. കർണാടകയിലെ പ്ലസ് ടു കോഴ്സായ പ്രീ യൂണിവേഴ്സിറ്റിക്ക് പ്രാക്ടിക്കലിന് 30 മാർക്കും തിയറിക്ക് 70 മാർക്കുമാണുള്ളത്. പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകാത്തവർക്കും […]
ഹിജാബ് വിധി; കർണാടകയിൽ ഇന്ന് ബന്ദ്
ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ്. പ്രശ്‌നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് കര്‍ണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു. ബന്ദിൻ്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഹിജാബ് […]
ഹിജാബ് വിധി; കർണാടകയിൽ നാളെ മുസ്ലിം ലീഗ് സംഘടനകളുടെ ബന്ദ്
കർണാടകയിൽ നാളെ മുസ്ലിം ലീഗ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. ഹിജാബ് വിധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിറക്കിയത്.https://9990a62b29aa2f07046c5ef17db01f41.safeframe.googlesyndication.com/safeframe/1-0-38/html/container.html ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. മതവിശ്വാസം സംബന്ധിച്ച ഭരണഘടനയുടെ അനുഛേദം 25ന്റെയും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19ന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദമാണ് കോടതി […]
ഹിജാബ് വിവാദം: വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ
കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക. വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ്. ആഹ്ലാദപ്രകടനങ്ങൾ, […]
ഹിജാബ് വിവാദം: കർണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു
വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയ സാഹചര്യത്തിൽ കർണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. ”ഐക്യവും സമാധാവും നിലനിൽക്കാൻ” വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നിർദേശിച്ചതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി ഗവൺമെന്റ് കോളജിലെ അഞ്ച് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വാദം കേൾക്കുന്നത് തുടരുകയാണ്. കേസിൽ നാളെയും വാദം തുടരുമെന്ന് കോടതി വ്യക്തമാക്കി. സമാധാനം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. […]