തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിക്ക് നേരെ ചീമുട്ടയേറ്. ചൊവ്വാഴ്ച ഭൂപാലപ്പള്ളി ജില്ലയിൽ ‘ഹാത് സേ ഹാത്ത് ജോഡോ’ പദയാത്രയിൽ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രേവന്ത് റെഡ്ഡിക്ക് നേരെ അക്രമികൾ ചീമുട്ടയും തക്കാളിയും അറിഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രേവന്ത് റെഡ്ഡി പ്രസംഗിക്കുന്നതിനിടെ ഒരു സംഘം അക്രമികൾ മുട്ടയും തക്കാളിയും കല്ലും വലിച്ചെറിയാൻ തുടങ്ങി. ക്ഷുപിതരായ പ്രവർത്തകർ അക്രമികൾക്കെതിരെ തിരിഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് […]
Tag: Karnataka
മുസ്ലീം ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സംഘടിപ്പിച്ച് കോൺഗ്രസ് എംഎൽഎ
കർണാടകയിൽ മുസ്ലീം ആശാ പ്രവർത്തകർക്കായി ഉംറ തീർത്ഥാടനം ഒരുക്കി കോൺഗ്രസ് എംഎൽഎ. ചാമരാജ്‌പേട്ട് എം.എൽ.എ സമീർ അഹമ്മദ് ഖാനാണ് 16 ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സാധ്യമാക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശ കറൻസി വിതരണം ചെയ്ത് എംഎൽഎ വോട്ടർമാരെ സ്വാധീനിക്കുകയാണ് ബിജെപി ആരോപിച്ചു. ശനിയാഴ്ച ജഗ്ജീവൻ റാം നഗർ വാർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ ഓരോരുത്തർക്കും 500 സൗദി റിയാൽ (11,097 രൂപ) അദ്ദേഹം വിതരണം ചെയ്തു. തീർഥാടകർക്ക് പണത്തിന് പുറമെ ദേശീയ യാത്രാ […]
സിസിഎൽ: കേരള സ്ട്രൈക്കേഴ്സിന് രണ്ടാം തോൽവി
സെലബ്രറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിനെതിരെ എട്ട് വിക്കറ്റിനാണ് കേരളത്തിൻ്റെ പരാജയം. ആദ്യ സ്പെല്ലിൽ 23 റൺസ് ലീഡ് വഴങ്ങിയ കേരളം രണ്ടാം സ്പെല്ലിൽ 83 റൺസ് വിജലയക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴാം ഓവറിൽ കർണാടക മറികടന്നു. ആദ്യ സ്പെല്ലിൽ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തിൽ 101 റൺസ് എടുത്തു. ഇതിന് മറുപടിയായി കർണാടക 5 വിക്കറ്റ് നഷ്ടത്തിൽ 124 […]
തെലങ്കാനയിലെ 20 സ്ഥലങ്ങളിൽ ആദായനികുതി പരിശോധന
തെലങ്കാനയിലുടനീളമുള്ള 20 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. എക്സൽ ഗ്രൂപ്പിന്റെ ഡയറക്ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി റെയ്ഡ് നടക്കുന്നുണ്ട്. റബ്ബർ ഇറക്കുമതി-കയറ്റുമതിയിലെ പൊരുത്തക്കേടുകളും നികുതി അടയ്ക്കുന്നതിലെ ക്രമക്കേടുകളും സംബന്ധിച്ചാണ് പരിശോധന. ഡയറക്‌ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയ്‌ക്ക് പുറമെ എക്‌സൽ ഗ്രൂപ്പുമായി ബന്ധമുള്ള മറ്റ് 10 കമ്പനികളിലും ഐ-ടി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. കമ്പനിയുടെ ഗച്ചിബൗളി, മദാപൂർ, ബാച്ചുപള്ളി എന്നിവിടങ്ങളിലെ ഓഫീസുകളിൽ പരിശോധന തുടരുകയാണ്. സംഗറെഡ്ഡിയിലെ […]
അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം: വിമർശനവുമായി കോൺഗ്രസ്
കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം. ഇത്തവണ കർണാടക ടീച്ചേഴ്‌സ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതുന്ന ഒരു ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡിലാണ് സണ്ണി ലിയോണിന്റെ ചിത്രം രൂപപ്പെട്ടത്. ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ചിത്രമാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹാൾ ടിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് […]
കർണാടകയിൽ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് 7 സ്ത്രീകൾ മരിച്ചു; 11 പേർക്ക് പരുക്ക്
കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. ബിദാറിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുൾപ്പെടെ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മരിച്ച സ്ത്രീകളെല്ലാം തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയിൽ ബിദറിലെ ബെമലഖേഡ സർക്കാർ സ്‌കൂളിന് സമീപം ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. പാർവതി (40), പ്രഭാവതി (36), ഗുണ്ടമ്മ (60), യാദമ്മ (40), ജഗ്ഗമ്മ (34), ഈശ്വരമ്മ (55), രുക്മിണി […]
പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി; ആറ് വയസുകാരന് ദാരുണാന്ത്യം
പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബെലഗവി ജില്ലയിലാണ് സംഭവം. വര്‍ധന്‍ ഈരണ്ണ ബല്ല എന്ന കുട്ടിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ഞായറാഴ്ച കുട്ടി പിതാവിനൊപ്പം മാര്‍ക്കറ്റില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ അച്ഛന്റെ മുന്നിലിരുന്ന കുട്ടിയുടെ കഴുത്തില്‍ പറന്നുവന്ന പട്ടത്തിന്റെ ചരട് വലിഞ്ഞുമുറുകി. ആരോ ഉപേക്ഷിച്ചതായിരുന്നു പട്ടം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി, ആശുപത്രിയിലെത്തിക്കും മുന്‍പ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പതിറ്റാണ്ടുകളായി മഹാത്മാഗാന്ധിയെ കുലദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം
തെലങ്കാനയിൽ ഒരു ഗ്രാമത്തിലെ ജനങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി മഹാത്മാഗാന്ധിയെ തങ്ങളുടെ കുലദൈവമായി ആരാധിക്കുന്നു. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പൂജ നടത്തിക്കൊണ്ടാണ് ഇവരുടെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ. മഹാത്മാഗാന്ധി എങ്ങനെ ദൈവമായി? എവിടെയാണ് ഈ ഗ്രാമം? ഇതിന് പിന്നിലെ കഥ എന്ത്? തെലങ്കാന സംസ്ഥാനത്തെ നിസാമാബാദ് ജില്ലാ റൂറൽ നിയോജകമണ്ഡലത്തിൽ വരുന്ന ഗ്രാമങ്ങളിലൊന്നാണ് നർസിംഗ്പൂർ. 1961-ൽ ഗ്രാമത്തിന്റെ നടുവിൽ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ ഗ്രാമവാസികൾ ഭൂമി പൂജ നടത്തി. തറക്കല്ലിടൽ ചടങ്ങ് പുരോഗമിക്കുന്നതിനിടെ ഗ്രാമത്തിലെ […]
ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി
ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹർജികൾ കേൾക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്. ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാർച്ച് 15ന് കർണാടക ഹൈക്കോടതി വിധിച്ചത്. മാർച്ച് 15ന് ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി […]
പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങി; 34കാരൻ അറസ്റ്റിൽ
പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ നഗരം കറങ്ങിയ 34 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൻ്റെ പിൻസീറ്റിൽ വച്ച് രാത്രിയിൽ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. കർണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം. ഭോവ്‌ലി ഗല്ലിയിൽ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തൻ്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. നാല് മാസങ്ങൾക്കു മുൻപ് അഞ്ജലി ഭർത്താവിനെ ഉപേക്ഷിച്ച് തൻ്റെ കാമുകനൊപ്പം പോയിരുന്നു. […]