തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധനവ് നിലവില്‍ വരിക. ഇന്നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം വരിക. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഇപ്പോള്‍ നേരിയ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് -98, ബിജെപി -77, ജെഡിഎസ് -11, മറ്റുള്ളവര്‍-0 എന്നിങ്ങനെ സീറ്റുകളിലാണ് […]
Tag: karnataka jds
കര്‍ണാടകയില്‍ ഈ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; അവസാനഘട്ട വിലയിരുത്തലുകള്‍ ഇങ്ങനെ
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഓള്‍ഡ് മൈസൂരു, മധ്യ കര്‍ണ്ണാടക, ഹൈദ്രാബാദ് കര്‍ണ്ണാടക എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. ബിജെപി, ജെഡിഎസ് ശക്തികേന്ദ്രങ്ങളാണ് ഇതില്‍ രണ്ടെണ്ണം. ലിംഗായത്ത് സമുദായവും മഠങ്ങളും കാര്യങ്ങള്‍ തീരുമാനിക്കുന്ന മധ്യകര്‍ണ്ണാടകത്തില്‍ യദ്യൂരപ്പയായിരുന്നു ബിജെപി മുഖം. ഇത്തവണ യദ്യൂരപ്പ മത്സരിക്കാത്തതും ബസവരാജ് ബൊമ്മെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ലിംഗായത്തുകള്‍ പൂര്‍ണ്ണമായും ബിജെപിയില്‍ കേന്ദ്രീകരിക്കുന്നത് തടയും. ബിജെപി ജയിച്ചാലും ലിംഗായത്ത് മുഖ്യമന്ത്രിക്ക് പകരം ബ്രാഹ്മണ മുഖം പ്രള്‍ഹാദ് ജോഷിക്ക് […]