Kerala

കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ

കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഒരു വർഷം പിന്നിട്ടിട്ടും ഗുരുതര പരുക്കുകളെ തുടർന്ന് ചികിത്സ തുടരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്. ഇനിയെന്ത് ചെയ്യണമെന്നറിയാത ആശങ്കയിലാണ് അപകടത്തിൽ പരുക്കേറ്റ പൊന്നാനി സ്വദേശി ഷരീഫ്, പൊട്ടിയ കാലിന് സർജറിയടക്കം നിരവധി ചികിത്സ ശരീഫിന് ഇനിയും ബാക്കിയുണ്ട്. വിമാന ദുരന്തത്തിൽ പൊന്നാനി സ്വദേശി ഷെരീഫിന് ജീവൻ തിരിച്ചു കിട്ടിയെങ്കിലും ജീവിതം തീർത്തും ദുരിതത്തിലായി. കാലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ഷരീഫ്, ഒരു വർഷമായി ചികിത്സ തുടരുകയാണ്. […]