കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കി(Arjun Aynaki)യ്ക്ക് ജാമ്യമില്ല. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ സുപ്രധാന പങ്ക് അർജുൻ ആയങ്കിയ്ക്ക് ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന് നേരത്തെ തന്നെ കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ആയങ്കിയ്ക്ക് ജാമ്യം നൽകി കഴിഞ്ഞാൽ തുടർന്നുള്ള കേസന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം നല്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ […]
Tag: Karipur Gold Smuggling Case
കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ്; രണ്ട് പേർ കൂടി കസ്റ്റഡിയിൽ
കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. കേസിലെ പ്രതി അർജുൻ ആയങ്കി, ടി. പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി എന്നിവർക്ക് സിം കാർഡ് എടുത്ത് നൽകിയതായി കരുതുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായത്. പാനൂർ സ്വദേശികളായ അജ്മൽ, സുഹൃത്ത് ആഷിഖ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പാനൂർ സ്വദേശിനി ഷക്കീനയുടെ മകനാണ് അജ്മൽ. ഷക്കീനയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അർജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് ഷക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് കണ്ടെത്തിയിരുന്നു. […]
കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ്; മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും
കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത്. മുഹമ്മദ് ഷാഫിക്ക് മൊബൈൽ സിം കാർഡ് എടുത്തു നൽകിയിരുന്ന പാനൂർ സ്വദേശിനി ഷക്കീനയെ ചോദ്യംചെയ്ത് ഇന്നലെ ഏറെ വൈകിയാണ് വിട്ടയച്ചത്. ഷാഫിയുടെ ചോദ്യംചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഷാഫിയെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ്
കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം. അർജുൻ ആയങ്കി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് […]