കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 43 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം തൂത സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്ന്കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 744 ഗ്രാം സ്വര്‍ണം യുവാവില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്തു. സാധാരണക്കാരായ യാത്രക്കാര്‍ക്ക് പണം ഓഫര്‍ ചെയ്ത സ്വര്‍ണം കടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ മലപ്പുറം തൂത സ്വദേശി മുഹമ്മദ് റഫീഖാണ് ഇന്ന് കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന് രാവിലെ റിയാദില്‍നിന്നും എയര്‍ ഇന്‍ന്ത്യ എക്‌സ്പ്രസ്സ് […]
Tag: karipur gold smuggling
കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീര ഭാഗങ്ങളിലൊളിപ്പിച്ച ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഒന്നര കോടിയിലധികം വില വരുന്ന രണ്ടേ മുക്കാല്‍ കിലോയോളം വരുന്ന സ്വര്‍ണമാണ് പൊലീസ് പിടിച്ചെടുത്തത്. ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ ബാലുശേരി സ്വദേശി അബ്ദുള്‍ സലാം എന്നയാളാണ് പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് തടഞ്ഞത്. കസ്റ്റംസ് പരിശോധനയെ മറികടന്ന് പുറത്തിറങ്ങിയ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പൊലീസ് എക്‌സറേ എടുത്തപ്പോഴാണ് സ്വര്‍ണമുള്ളതായി വ്യക്തമായത്. കഴിഞ്ഞ രണ്ട് […]
കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കിയുടെ സഹായി അജ്മൽ അറസ്റ്റിൽ
കരിപ്പൂർ സ്വർണക്കടത്തിൽ അർജുൻ ആയങ്കിയെ സഹായിച്ച അജ്മലിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയാണ് അറസ്റ്റിലായ അജ്മൽ. ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അജ്മലിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. അജ്മൽ തൻ്റെ മാതാവിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അർജുൻ ആയങ്കിയ്ക്കും മുഹമ്മദ് ഷാഫിയ്ക്കും സിം കാർഡ് എടുത്ത് നൽകിയിരുന്നു. കൂടാതെ സ്വർണക്കടത്തിനും സ്വർണം അപഹരിക്കുന്നതിനും അജ്മൽ കൂട്ടുനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം , ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം […]
കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഒരു കാര്‍ കൂടി കണ്ടെത്തി
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരു കാര്‍ കൂടി കസ്റ്റംസ് കണ്ടെത്തി. അര്‍ജുന്‍ ആയങ്കിയുമായി അടുപ്പമുള്ളയാളുടെ കാറാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വര്‍ണക്കടത്തിന് അകമ്പടി പോയ കാറാണ് കണ്ടെത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പ്രണവ് എന്നയാളാണ് ഈ കാറോടിച്ചിരുന്നത്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാര്‍ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ്. അതിനിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് കസ്റ്റംസ്. ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. അര്‍ജുന്‍ ആയങ്കി അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് […]
അര്‍ജുന്‍ ആയങ്കിയുടെ വരുമാന സ്രോതസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് കസ്റ്റംസ്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ വരുമാന സ്രോതസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയുടെ സ്വത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. അര്‍ജുന് കണ്ണൂരില്‍ വലിയ വീടും സമ്പത്തുമുണ്ട്. ഇത് ഭാര്യാമാതാവ് നല്‍കിയതെന്നും മൊഴി. ഭാര്യമാതാവിന് സ്ഥിരജോലിയുണ്ടെന്നും സമ്പത്തുമുണ്ടെന്നുമെന്നാണ് അര്‍ജുന്റെ വിശദീകരണം. ഭാര്യാമാതാവ് നല്‍കിയതാണെന്ന വിശദീകരണം കസ്റ്റംസിന് തൃപ്തികരമായില്ല. അര്‍ജുന്റെ മൊഴികളെ കസ്റ്റംസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇന്നലെ ഇയാളെ പത്ത് മണിക്കൂര്‍ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. അതേസമയം വിമാനത്താവളത്തില്‍ പിടികൂടിയ […]