കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസാണ് പിടികൂടിയത്. വിപണിയിൽ 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് യുവതിയിൽ ഇന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയിൽ നിന്നെത്തിയ ആഫ്രിക്കൻ വനിതയിൽ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിൻ ഡി.ആർ.ഐ പിടികൂടിയത്. ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. ഇത്രക്ക് […]
Tag: Karipur Airport
കരിപ്പൂര്‍ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരിയില്‍ നടന്ന റെയ്ഡിനോട് അനുബന്ധമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടിയത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലുമുണ്ടായേക്കാം. പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടികള്‍ക്കും ശുപാര്‍ശയുണ്ട്. കള്ളക്കടത്ത് സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് പണവും സമ്മാനങ്ങളും ലഭിച്ചിരുന്നുവെന്നും വിവരം. തുടര്‍ന്നും റെയ്ഡുകള്‍ പ്രതീക്ഷിക്കാമെന്നും കൊവിഡ് സാഹചര്യത്തില്‍ വളരെയധികം കള്ളക്കടത്ത് നടന്നത് കരിപ്പൂരാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളം […]
കരിപ്പൂര്‍ വിമാനത്താവള റെയ്ഡ്; 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്ത് സിബിഐ
കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്ത് സിബിഐ. കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. കള്ളക്കടത്തിന് അടക്കം ഇവര്‍ സഹായം നല്‍കിയെന്നാണ് ആരോപണം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. സിബിഐ കൊച്ചി യൂണിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. നേരത്തെ ജനുവരിയില്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപ സിബിഐ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ നാല് […]
അപായമണി മുഴങ്ങി; കരിപ്പൂരിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു. രാവിലെ 8.37 ഓടെയാണ് കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂറിന് ശേഷം, 9.10 ഓടുകൂടിയാണ് വിമാനം തിരിച്ച് കരിപ്പൂരില്‍ തന്നെ ഇറക്കിയത്. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ 17 പേര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. അപായണി മുഴങ്ങിയത് കൊണ്ടാണ് വിമാനം […]
കരിപ്പൂരില്‍ വൻ സ്വർണവേട്ട; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ ഉൾപ്പെടെ 7 പേർ പിടിയില്‍
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിൽ. കുഴമ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ച 10 കിലോ സ്വർണം ഡിആർഐ ആണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം പിടികൂടിയത്. അൻസാർ എന്ന ക്യാബിൻ ക്രൂ അംഗവും ആറ് യാത്രക്കാരുമാണ് പിടിയിലായത്. അന്‍സാറിന്‍റെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരുടെയും ശരീരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. നാല് കോടിയോളം രൂപ വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. നേരത്തെ ലഭിച്ച […]
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല
ഈ മാസം 14 ന് നഴ്സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൌദി എയര്‍ലൈന്‍സിന്‍റെ ആവശ്യം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരസിച്ചു കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല. ഈ മാസം 14 ന് നഴ്സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൌദി എയര്‍ലൈന്‍സിന്‍റെ ആവശ്യം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരസിച്ചു. കരിപ്പൂരിന് തിരിച്ചടിയാണ് ഡി.ജി.സി.എയുടെ തീരുമാനം. വിമാനാപകടത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനൌദ്യോഗിക വിലക്കുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ വാക്കാലുള്ള വിലക്ക് എയര്‍ലൈന്‍ […]
കരിപ്പൂർ എയർപോർട്ടിൽ നിന്നും വിമാന സർവീസുകൾ പുനരാരംഭിച്ചു
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ നടന്ന അപകടത്തിന് ശേഷം വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ സർവിസ് പുനരാരംഭിച്ചതായി എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. അപകടത്തെ തുടർന്ന് കരിപ്പൂരിൽ സർവ്വീസ് താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്. വെളുപ്പിന് മൂന്ന് മണിയോടുകൂടിയാണ് റൺവേ പ്രവർത്തനക്ഷമമായത്. രാവിലെ മൂന്ന് മണി മുതൽ ഉച്ചക്ക് രണ്ടര വരെയുള്ള സമയത്തില്‍ അഞ്ച് ആഭ്യന്തര വിമാനങ്ങള്‍ കരിപ്പൂരിലിറങ്ങുകയും രണ്ട് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും കരിപ്പൂരില്‍ നിന്ന് പറക്കുകയും […]
‘ദുരന്തമുഖത്തെ ഒരുമ, ഇതാണ് എന്റെ കേരളാ മോഡൽ’: ശശി തരൂർ
ഒരു അപകടമുണ്ടാകുമ്പോൾ ജാതി, മത, വർഗ വ്യത്യാസമില്ലാതെ ഓടിയെത്തുന്നു. ഇതാണ് തന്റെ കേരള മാതൃകയെന്ന് ശശി തരൂർ ദുരന്തമുഖത്തെ ഒരുമയാണ് മലയാളികളെ വേറിട്ട് നിർത്തുന്നതെന്ന് ശശി തരൂർ എംപി. ഒരു അപകടമുണ്ടാകുമ്പോൾ മലയാളികൾ ജാതി, മത, വർഗ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു. ഇതാണ് തന്റെ കേരള മോഡൽ എന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. വെള്ളപ്പൊക്കം, മഹാമാരി, ഇപ്പോൾ വിമാനാപകടം.. മറ്റുള്ളവരിൽ നിന്ന് മലയാളികളെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഐക്യമാണ്. ഒരു അപകടമുണ്ടാകുമ്പോൾ ജാതി, മത, വർഗ വ്യത്യാസമില്ലാതെ […]
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തെന്നിമാറി വന്‍ ദുരന്തം; 19 പേര്‍ മരിച്ചു, 15 പേരുടെ നില അതീവഗുരുതരം
ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളര്‍ന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു. […]
കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ്
കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ പെട്രോള്‍ പമ്പും അടച്ചിടും. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ പെട്രോള്‍ പമ്പും അടച്ചിടും. ഈ മാസം പതിനാറിന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധന നടത്തിയത് […]