കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്‍ ഉദ്ഘാടനം അനുരാഗ് ഠാക്കൂര്‍ നിര്‍വഹിച്ചു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റര്‍മാരുമായും കേന്ദ്രമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും ഉച്ചയ്ക്ക് കേന്ദ്രമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് […]
Tag: Karipur Airport
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാൽ കിലോ സ്വർണം
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്ന് ഇന്ന് പുലർച്ചെ എത്തിയ ഇയാൾ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സ്വർണക്കടത്തിനെപ്പറ്റി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മുസാഫിറിനെ പൊലീസ് ചോദ്യം ചെയ്തു. തുടർന്നാണ് സ്വർണക്കടത്ത് പുറത്തായത്. അയൺ ബോക്സിൻ്റെ ഹീറ്റിങ് കോയിലിൻ്റെ കേസിനകത്ത് ഇരുമ്പ് ഉരുക്കിയൊഴിച്ച് […]
കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഒന്നര കോടിയിലധികം വില വരുന്ന രണ്ടേ മുക്കാല്‍ കിലോയോളം വരുന്ന സ്വര്‍ണമാണ് പൊലീസ് പിടിച്ചെടുത്തത്. ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ ബാലുശേരി സ്വദേശി അബ്ദുള്‍ സലാം എന്നയാളാണ് പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് തടഞ്ഞത്. കസ്റ്റംസ് പരിശോധനയെ മറികടന്ന് പുറത്തിറങ്ങിയ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പൊലീസ് എക്‌സറേ എടുത്തപ്പോഴാണ് സ്വര്‍ണമുള്ളതായി വ്യക്തമായത്. കഴിഞ്ഞ രണ്ട് […]
കരിപ്പൂരില്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് 6.26 കിലോ സ്വര്‍ണം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി ആര്‍ ഐയുടെ സ്വര്‍ണവേട്ട. 6.26 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആറ് യാത്രക്കാരില്‍ നിന്നുമാണ് ഈ സ്വര്‍ണം പിടിച്ചെടുത്തത്. ഈ സ്വര്‍ണത്തിന് മൂന്നേകാല്‍ക്കോടി രൂപയോളം വില വരും. ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണവുമായി ആറുപേരെത്തിയത്. മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമമാണ് ഡി ആര്‍ ഐ തടഞ്ഞത്.
കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നു പേരില്‍ നിന്നായി പിടികൂടിയത് 2.675 കിലോ സ്വര്‍ണം. മൂന്ന് കാരിയര്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ പൊലീസ് പിടിയില്‍. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരാണ് പിടിയിലായത്. ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചു കടത്തിയതായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഇ.കെ.ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഒന്നര മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് 12 കിലോ […]
കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട
കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കാരിയർമാരടക്കം ആര് പേരാണ് കസ്റ്റഡിയിലായത്. സ്വർണം കടത്താനായി കൊണ്ടുവന്ന രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്റ്റേജുകളും പൂർത്തിയാക്കി പുറത്തിറങ്ങിയവരിൽ നിന്നാണ് ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയത്. സ്വർണം ഉരുളകളായി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്. ജനുവരി മൂന്നിനും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഡോർ ലോക്കിനുള്ളിൽ […]
കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി.അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി വി.അബ്ദുറഹ്മാന്‍ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു. റണ്‍വേ വികസനത്തിന് വ്യോമയാന മന്ത്രാലയം 18 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ നൂറ് ഏക്കര്‍ വേണമെന്ന നിലപാടിലായിരുന്നു കേന്ദ്രം. എന്നാല്‍, അത്രയും വേണ്ടെന്നും ചുരുങ്ങിയത് 18.5 ഏക്കര്‍ മതിയെന്ന നിലപാടിലേക്ക് കേന്ദ്രം മാറുകയായിരുന്നു. ഈ ഘട്ടത്തില്‍, സ്ഥലമുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം […]
കരിപ്പൂരിൽ മിന്നൽ റെയ്ഡ്; യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം
കരിപ്പൂരിൽ ഇന്നലെയുണ്ടായ കസ്റ്റംസിന്റെ മിന്നൽ റെയ്ഡിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം. ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പരിശോധന നടത്തിയത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ 22 യാത്രക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാത്തിരുന്ന മറ്റ് കടത്ത് സംഘവും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.https://bd789ad1b4c66a7cccdfad975c8896ae.safeframe.googlesyndication.com/safeframe/1-0-38/html/container.html ഒരേസമയം വിമാനത്താവളത്തിനകത്തും പുറത്തും കസ്റ്റംസ് പരിശോധന നടന്നു. രണ്ട് വാഹനങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വൻ കടത്ത് സംഘം സംഭവത്തിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് […]
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് രണ്ട് കിലോ നാഞ്ഞൂറ് ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്. വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം വില വരും. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിനു ശ്രമം; രണ്ട് ജീവനക്കാർ പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ക്യാബിൻ ക്രൂ അംഗം അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക്ക് ഡ്രൈവർ ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 62 ലക്ഷം രൂപ വിലമതിക്കുന്ന 1283 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ കാറ്ററിംഗ് ട്രോളിയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം കൈപ്പറ്റാനെത്തിയ കണ്ണൂർ പാല സ്വദേശി നൗഫലും പിടിയിലായി. ഇൻ്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ […]