കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാവിലെ ഒന്‍പതു മണിക്ക് ശേഷമാണ് കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെട്ടത്. വെതർ റെഡാറിനാണ് തകരാർ. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ പ്രയാസം നേരിടുന്നതിനാലാണ് വിമാനം തിരിച്ചിറക്കിയത്. യന്ത്ര തകരാറില്ലാത്തതിനാൽ ആശങ്ക വേണ്ട, യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് അർധരാത്രിയോടെ യാത്രക്കാരുമായി വിമാനം പുറപ്പെടുമെന്നാണ് വിവരം. യാത്രക്കാരെ തത്ക്കാലത്തേക്ക് ഹോട്ടലിലേക്ക് മാറ്റും.
Tag: Karipur Airport
അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒന്നര കോടിയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ഉമ്മര്‍ കോയ, അബ്ദുല്‍ സലാം എന്നിവര്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂരില്‍ പൊലീസും കസ്റ്റംസും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാത്രി അബുദാബിയില്‍ നിന്നും വന്ന മലപ്പുറം കൂട്ടായി സ്വദേശി ഉമ്മര്‍കോയയില്‍ നിന്നും 48 ലക്ഷം രൂപയുടെ 855 ഗ്രാം സ്വര്‍ണം കസ്റ്റംസ് കണ്ടെത്തി. മിശ്രിത സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. ഇന്ന് […]
കുവൈറ്റിൽ നിന്ന് കരിപ്പൂർ വഴി സ്വർണക്കടത്ത്; മലപ്പുറം സ്വദേശി പിടിയിൽ
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് […]
ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ് അസ്മ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണ്ണം കടത്തിയ വിവരം ഇവര്‍ കസ്റ്റംസിനോട് സമ്മതിച്ചിരുന്നില്ല. ലഗേജ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ കസ്റ്റംസിന് സാധിച്ചില്ല. ശേഷം വിശദമായി […]
കരിപ്പൂരിൽ സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ
കരിപ്പൂരിൽ സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), ആണ് പിടിയിലായത്. ലഗ്ഗേജില്‍ ഒളിപ്പിച്ചാണ് 146 ഗ്രാം സ്വര്‍ണ്ണം കടത്തിയത് . സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരും അറസ്റ്റിലായി. മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്‍ന്ന് കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേസമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ […]
കരിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടെന്ന് കൊറിയൻ വനിത; കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു
കരിപ്പൂരിൽ വിദേശ വനിത പീഡനത്തിന് ഇരയായെന്ന് പരാതി. പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി. ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾ യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴിയായി നൽകും. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ യുവതി […]
വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തി; കരിപ്പൂരിൽ ഒരാൾ പിടിയിൽ
കരിപ്പൂരിൽ വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി കാസിമാണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് ബോട്ടിലിനുള്ളിൽ സ്പ്രിംഗ് രൂപത്തിൽ കടത്തിയത്. ഇതിനിടെ കരിപ്പൂരിൽ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മറ്റൊരാളും പിടിയിലായി. മലപ്പുറം സ്വദേശി ഹാരിസാണ് പിടിയിലായത്.
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി.മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 60 ലക്ഷത്തിന്റെ സ്വർണമിശ്രിതവുമായി യുവാവ് പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. 1286 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂർ സ്വദേശി പാറമ്മൽ റഷീദ് (49)നെ കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം ഇയാൾ കടത്താൻ ശ്രമിച്ചത് സ്വര്‍ണക്കടത്തിലെ ഒരു ക്യാരിയര്‍ മാത്രമാണ് ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടുന്നത്. ആദ്യ പരിശോധനയിൽ സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് […]
കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ കോഴികോട് വടകര സ്വദേശി മന്‍സൂര്‍ (24) പിടിയിലായി. ശരീരത്തിനകത്ത് 668 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അതേസമയം നാലു മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 67-ാംമത്തെ സ്വർണക്കടത്ത് കേസാണിത്.