കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കാനാകും. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സർവീസ് പുനരാരംഭിക്കാനാകുമെന്ന വിലയിരുത്തൽ. വിമാനത്താവളത്തിലെ സുരക്ഷ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഈ മാസം DGCA ക്ക് സമർപ്പിക്കും. കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടികൾ വിലയിരുത്തിയത്. എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരിൽ തയ്യാറാണെന്ന് […]