കാര്‍ഗിലില്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 23 വര്‍ഷം. രാഷ്ട്രത്തിനായി ജീവന്‍ ബലികഴിച്ച ധീരരക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കുകയാണ് രാജ്യം. 1999 മെയ് രണ്ടിനാണ് അറുപത് ദിവസത്തിലേറെ നീണ്ടു നിന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കം. കലാപകാരികളുടെ വേഷത്തില്‍ പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലകളില്‍ നുഴഞ്ഞുകയറി. 1999ലെ കൊടുംശൈത്യത്തില്‍ ഇന്ത്യ, സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി, ഉപാധികളും കരാറുകളും കാറ്റില്‍ പറത്തി, നിയന്ത്രണ രേഖയിലൂടെ പര്‍വേഷ് മുഷറഫിന്റെ ഗൂഡ സംഘം അതിര്‍ത്തി കടന്നു. ഓപ്പറേഷന്‍ ബാദര്‍ എന്ന […]
Tag: KARGIL VIJAY DIVAS
കാര്‍ഗില്‍ യുദ്ധമുഖത്തെ ജ്വലിക്കുന്ന പേരായി ക്യാപ്റ്റന്‍ ജെറിയുടെ ജീവിതം; ഓര്‍മകളിലൂടെ പ്രിയപ്പെട്ടവര്‍
കാര്‍ഗില്‍ യുദ്ധമുഖത്തെ ജ്വലിക്കുന്ന ഓര്‍മകളിലൊന്നാണ് ക്യാപ്റ്റന്‍ ജെറി പ്രേംരാജ്. രാജ്യത്തെ യുവ സൈനികര്‍ക്ക് പാഠമാണ് വെങ്ങാനൂരിലെ ജെറിയുടെ ജീവിതം. ( captain jerry premraj ) വിങ്ങുന്ന ഓര്‍മകളുടെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണ് അമ്മ ചെല്ലത്തായി.‘എപ്പോഴും തന്നെയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പോരാടുന്ന എല്ലാ പട്ടാളക്കാരെയും പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം… എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെ എന്നെക്കുറിച്ച് അഭിമാനിക്കണം. എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് ശത്രുക്കളെ വിരട്ടി ഓടിച്ച് ഞങ്ങള്‍ തിരിച്ചെത്തും. അതുവരെ അപ്പായും അമ്മച്ചിയും എന്നെ […]
ഇന്ന് കാർഗിൽ വിജയ് ദിവസ്
1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യൻ സൈനികർ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓർമദിനമാണ് ഇന്ന്. ശ്രീനഗറിൽനിന്ന് 202 കിലോമീറ്ററുണ്ട് കാർഗിലിലേക്ക്. മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം.1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാർഗിലിൻറെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള അയൽക്കാരൻറെ കടന്നുകയറ്റം. പ്രദേശത്തെ ആട്ടിടയന്മാരാണ് ആയുധധാരികളായ […]