Kerala

കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് എറണാകുളത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ കതിരൂർ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസിൽ കെ. വിഥുനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് കെ. വിഥു. അതുകൊണ്ടാണ് പൊലീസ് കാപ്പ (Kaapa) നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നത്. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് വിഥുൻ. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആറ്‍. ഇളങ്കോയുടെ റിപ്പോർട്ടിൻറെ […]