കണ്ണൂരില്‍ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീന് ആണ് വെട്ടേറ്റ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന ഇയാളെ ബൈക്കിൽ വന്ന സംഘമാണ് ആക്രമിച്ചത്. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു. ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവമുണ്ടായത്. രണ്ടു സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നിലേക്ക് ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ […]
Tag: Kannur
നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കർശന നിയന്ത്രണം
ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനം കണ്ണൂർ ജില്ലയുടെ ഗ്രാമീണ മേഖലകളടക്കം കോവിഡ് ഭീതിയിൽ. അഞ്ച് നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനം. പാനൂർ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് നഗരസഭകളിലും ഇരിക്കൂർ, ഏഴോം, രാമന്തളി, മാട്ടൂൽ പഞ്ചായത്തുകളിലും ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുമാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്. ആന്‍റിജന്‍ പരിശോധനയിൽ ഏഴോം പഞ്ചായത്തിൽ മാത്രം 30 പേർക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. […]
കൊവിഡ് സെല്ലിൽ വിളിച്ച് ആംബുലൻസ് എത്തിയത് 4 മണിക്കൂർ വൈകി; ആശുപത്രിയിൽ എത്തും മുൻപ് രോഗി മരിച്ചു
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരൻ ആണ് മരിച്ചത്. അർബുദബാധിതനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊവിഡ് സെല്ലിൽ വിളിച്ചെങ്കിലും ആംബുലൻസ് വൈകിയാണ് എത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അർബുദത്തിന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശശിധരൻ. ഇതിനിടെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്നാണ് ശശിധരനും കൂട്ടിരിപ്പുകാരും ക്വാറന്റീനിലായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ശശിധരന്റെ ആരോഗ്യ സ്ഥിതി മോശമായി. കൊവിഡ് സെല്ലിൽ വിളിച്ച് ആംബുലൻസ് വേണമെന്ന് പറഞ്ഞെങ്കിലും […]
കോവിഡ്; കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം
ദേശീയപാതയിലെ പരിയാരം മെഡിക്കൽ കോളേജ് ടൗൺ മുതൽ വിളയാങ്കോട്, പിലാത്തറ, പീരക്കാംതടംവരെയുള്ള വ്യാപാരകേന്ദ്രങ്ങൾ ഒരാഴ്ച പൂർണമായും അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് അടച്ചിടല്‍. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാകും അനുമതിയുണ്ടാകുക. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ പരിയാരം മെഡിക്കല്‍ കോളജും ഇതിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളും ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിച്ചിരുന്നു. ഈ ക്ലസ്റ്ററുകളില്‍ ശക്തമായ നിയന്ത്രണങ്ങളാണ് […]
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതോളം പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് ഡോക്ടര്‍മാരടക്കം […]
കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 50 ആയി
കൂത്തുപറമ്പിലെ സി.ഐ.എസ്.എഫ് ബാരക് അടച്ചു. കണ്ണൂരില്‍ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 23 പേരും സി.ഐ.എസ്.എഫ് ജവാന്മാരാണ്. ഇതോടെ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം 50 ആയി. കൂത്തുപറമ്പ് വലിയവെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക് അടച്ചു. കണ്ണൂര്‍ വിമാനനത്താവളത്തിലെ 23 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ മലയാളികളാണ്. ഇതോടെ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച സി.ഐ.എസ്.എഫ് ജവാന്മാരുടെ എണ്ണം 50 ആയി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന […]
കോവിഡ് വ്യാപന ഭീതി; കണ്ണൂർ നഗരം തുടർച്ചയായ നാലാം ദിവസവും അടഞ്ഞ് തന്നെ
സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരം അടച്ചത് കോവിഡ് വ്യാപന ഭീതിയെ തുടർന്ന് കണ്ണൂർ നഗരം തുടർച്ചയായ നാലാം ദിവസവും അടഞ്ഞ് കിടക്കുന്നു. സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരം അടച്ചത്. ഇതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍റെ പരിശോധനാ ഫലം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ആറ് പേർക്കും വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കുമാണ് കണ്ണൂർ ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.രണ്ട് ദിവസമായി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന […]
കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നത് വരെ കണ്ണൂര്‍ അടച്ചിടും
നിലവിൽ രോഗവ്യാപനം തുടരുകയാണെന്നും ഇത് കുറയുന്നത് വരെ നഗരം അടച്ചിടുമെന്നും മന്ത്രി ഇ.പി ജയരാജൻ കണ്ണൂരിൽ കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാൻ തീരുമാനം. നിലവിൽ രോഗ വ്യാപനം തുടരുകയാണെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. നഗരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂർ നഗരം പൂർണമായി അടഞ്ഞ് കിടക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനത്തിന്‍റെ എണ്ണം വർധിക്കുന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മാലൂരിലെ കേസ് സംബന്ധിച്ച് […]
കണ്ണൂര്‍ നഗരം പൂര്‍ണമായി അടച്ചു; കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചെന്ന ആശങ്കയില്‍ ആരോഗ്യ വകുപ്പ്
നേരിയ അശ്രദ്ധ പോലും കണ്ണൂരിനെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് തളളിവിടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് കൊവിഡ്-കണ്ണൂര്‍ നഗരം സമൂഹ വ്യാപന ഭീതിയില്‍. നഗരം പൂര്‍ണമായി അടച്ചു. എക്സൈസ് ജീവനക്കാരന്‍റെ മരണത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം. കൊവിഡ് രോഗ ബാധിതരുടെ സമ്പര്‍ക്ക കേന്ദ്രമായി കണ്ണൂര്‍ നഗരം മാറിയോ..? ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്ന ചോദ്യമാണിത്. ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഒരാളുടെ ജീവന്‍ കൊറോണ വൈറസ് കവര്‍ന്നതിന് പിന്നാലെയാണ് ഈ സംശയം ബലപ്പെടുന്നത്. രോഗ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളില്‍ […]
സമ്പർക്കത്തിലൂടെ കോവിഡ്: കണ്ണൂര്‍ നഗരം പൂർണമായി അടച്ചു
നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ നഗരം പൂർണമായും അടച്ചു. സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരം ഉൾപ്പെടെ കോർപ്പറേഷനിലെ 11 ഡിവിഷനുകൾ അടച്ചത്. നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. 14കാരന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് കണ്ണൂർ നഗരത്തിൽ കടുത്ത […]